രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്ക്ക് കൊവിഡ്
Published:27 January 2021
ടി-10 ലീഗ് ഈ മാസം 28ന് ആരംഭിക്കും. അബുദാബിയിലാണ് മത്സരങ്ങൾ നടക്കുക. 10 ദിവസങ്ങൾ കൊണ്ട് 29 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവുക. 8 ടീമുകളാണ് ലീഗിൽ ഉള്ളത്. ലീഗിൻ്റെ നാലാം സീസണാണ് ഈ മാസം ആരംഭിക്കുക. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
കീറോൺ പൊള്ളാർഡ്, സുനിൽ നരേൻ, ഇമ്രാൻ താഹിർ, ഡ്വെയിൻ ബ്രാവോ, മുഹമ്മദ് ഹഫീസ്, ക്രിസ് ഗെയിൽ, ഷാഹിദ് അഫ്രീദി തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളാണ് ലീഗിൽ അണിനിരക്കുക. ഒരു ടീമിന് 10 ഓവർ വച്ച് 90 മിനിട്ടുകളാണ് ഒരു മത്സരത്തിൻ്റെ ദൈർഘ്യം. റൗണ്ട് റോബിൻ ഫോർമാറ്റിലാവും മത്സരങ്ങൾ.
സെമിഫൈനലുകളും ഫൈനലും ഉണ്ടാവും. ഒരു ബൗളർക്ക് പരമാവധി ലഭിക്കുക 2 ഓവറുകളാണ്. മൂന്ന് ഓവറാണ് പവർപ്ലേ.8 ടീമുകളെ നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണ്. മറാത്ത അറേബ്യൻസ്, ബംഗ്ല ടൈഗേഴ്സ്, ഡൽഹി ബുൾസ്, നോർത്തേൺ വാരിയേഴ്സ്, ഡെക്കാൺ ഗ്ലാഡിയേറ്റേഴ്സ്, ക്വലാൻഡേഴ്സ്, ടീം അബുദാബി, പൂനെ ഡെവിൾസ് എന്നിങ്ങനെയാണ് 8 ടീമുകൾ.