രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:27 January 2021
കൊൽക്കത്ത :ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപ്പോളോയിലെ സിസിയു 142 യൂണിറ്റിൽ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം.
ഗാംഗുലിയുടെ ഇസിജി റിപ്പോർട്ടിൽ നേരിയ വ്യതിയാനമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ജനുവരി 2ന് നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊൽക്കത്തിയിലെ ഗുഡ് ലാന്റ് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.