രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:27 January 2021
ന്യൂഡൽഹി :കർഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം എന്നീ സംഘടനകളാണ് സമരം അവസാനിപ്പിച്ചത്.58 ദിവസത്തെ സമരം അവസാനിപ്പിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം അറിയിച്ചു. യു.പി-ഡൽഹി അതിർത്തിയായ ചില്ലയിലെ നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്.
ഇന്നലത്തെ സംഭവങ്ങളിൽ അതീവ വേദനയുണ്ടെന്ന് താക്കൂർ ഭാനു പ്രതാപ് സിംഗ് അറിയിച്ചു.കിസാൻ മസ്ദൂർ സംഘർഷ് സമിതിയും പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. ഭാരതീയ കിസാൻ സഭ നേതാവ് രാകേഷ് ടിക്കായത്തുമായുള്ള അഭിപ്രായവ്യതാസത്തെ തുടർന്നാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതി സമരത്തിൽ നിന്ന് പിന്മാറിയത്.