രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:27 January 2021
തിരുവനന്തപുരം :ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി . ചടങ്ങുകള്‍ ആചാരപരമായി ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി നടത്തും.
ക്ഷേത്രപരിസരത്തെ കോര്പ്പറേഷന് വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും.