രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്ക്ക് കൊവിഡ്
Published:27 January 2021
തൃശൂർ: കെഎസ്എഫ്ഇയുടെ ടേണോവർ 51000 കോടിയായി ഉയർന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. യുഡിഎഫിന്റെ കാലത്ത് കേവലം 29,000 കോടി ഉണ്ടായിരുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കുത്തനെ ഉയർന്നത്. മൈക്രോചിട്ടികൾ ലാപ്ടോപ് വിതരണം തുടങ്ങിയവ ഉടൻ കെഎസ്എഫ്ഇയിൽ ആരംഭിക്കും. കെഎസ്എഫ്ഇ ഐഎഫ്സി കേരള ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താം എന്നതാണ് ബജറ്റ് മുന്നോട്ടുവച്ചത്. പെൻഷൻ പ്രായം ഉയർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമാന്യനീതിയുടെ നിഷേധവും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതും മാത്രമല്ലാതെ മറ്റൊന്നല്ല. അതുകൊണ്ടാണ് നിയമസഭ അസാധാരണ നടപടിയിലൂടെ സി ആൻഡ് എജി നടപടിക്കെതിരെ പ്രമേയം പാസാക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിനായി നിയമസഭ ചർച്ച ചെയ്ത് ഏകകണ്ഠമായി പാസാക്കിയ നിയമത്തിന്റെ പിൻബലത്തിൽ രൂപപ്പെട്ട കിഫ്ബി സംവിധാനത്തെ തകർക്കാൻ എൽഡിഎഫ് സർക്കാർ ഒരിക്കലും തയാറാകില്ല. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കിഫ്ബി അനുവദനീയമായ മാർഗങ്ങളിലൂടെയാണ് പണം സമാഹരിക്കുന്നത്. സ്കൂളുകൾ ആശുപത്രികൾ തുടങ്ങിയ പശ്ചാത്തലസൗകര്യത്തിനും വികസനത്തിനുമായുള്ള പദ്ധതികൾക്ക് പണം നൽകുന്നു. തിരിച്ചടവിനുള്ള മാർഗം നിയമം തന്നെ വ്യവസ്ഥ ചെയ്യുന്നു. ഇത്രയും സുതാര്യമായി സർക്കാർ നടത്തുന്ന സംവിധാനത്തെ സർക്കാരിന്റെ അഭിപ്രായം പോലും ആരായാതെ സി ആൻഡ് എജി നടത്തിയ തടസവാദങ്ങളുമായി മുന്നോട്ടുപോകാനാകില്ല. സി ആൻഡ് എജി തികച്ചും ചട്ടവിരുദ്ധമായി തയാറാക്കിയ റിപ്പോർട്ടിലെ ഭാഗങ്ങൾ നിയമസഭ നീക്കം ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. അല്ലെങ്കിൽ നാടിന്റെ വികസനത്തിന് നെടുനായകത്വം വഹിക്കുന്ന കിഫ്ബി സംവിധാനം അടച്ചു പൂട്ടേണ്ടിവരും. 60,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിൽ വായ്പയെടുക്കുന്ന രീതിയുണ്ട്. അവിടങ്ങളിലൊന്നും ഇത്തരം കടമെടുപ്പ് ബജറ്റ് കണക്കുകളിൽ എഴുതുന്ന രീതിയില്ല. കിഫ്ബിക്ക് വരുമാനമില്ലെന്നും കിഫ്ബിയുടേത് കണ്ടിജന്റ് ലയബലിറ്റിയല്ലെന്നും ഡയറക്റ്റ് ലയബലിറ്റിയാണെന്നും പറഞ്ഞ സിഎജിയുടെ വാദം തികച്ചം ന്യായരഹിതമാണ്. കെ ഫോൺ ട്രാൻസ്ഗ്രിഡ് വ്യവസായ പാർക്കുകൾ തുടങ്ങി കിഫ്ബിയുടെ നാലിലൊന്ന് പദ്ധതികളും വരുമാനമുണ്ടാക്കുന്നവയാണ്. കിഫ്ബി ഒരു ആനുറ്റി മാതൃകയാണ്. സർക്കാരിനുവേണ്ടി പദ്ധതികൾക്ക് പണം മുടക്കുന്നു. അത് വാർഷിക നികുതി വിഹിതമായി ബജറ്റിൽ ഉൾക്കൊള്ളിച്ച് സർക്കാർ തിരികെ നൽകുന്നു. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ഓഫ് ബജറ്റ് വായ്പയെടുക്കൽ വഴി ബജറ്റിനു പുറത്തുള്ള പദ്ധതികൾക്കാണ് പണം സമാഹരിക്കുന്നതും മുടക്കുന്നതും. ഇതിനെ മറികടക്കുന്ന വ്യാഖ്യാനമാണ് സി ആൻഡ് എജിയുടേത്. മസാലബോണ്ട് സംബന്ധിച്ച സി ആൻഡ് എജി പരാമർശവും അസംബന്ധമാണ്. മസാല ബോണ്ട് എടുക്കാൻ കേന്ദ്രസർക്കാരിനു മാത്രമേ അധികാരമുള്ളൂവെന്ന് ഭരണഘടനയുടെ ഏഴാം പട്ടികയിൽ ഇല്ലാത്ത കാര്യം ഉണ്ടെന്നും സി ആൻഡ് എജി പറഞ്ഞുവച്ചു. ഇക്കാര്യത്തിൽ ആർബിഐയുടെ കൃത്യമായ ചട്ടങ്ങൾ പ്രകാരം അപേക്ഷിച്ചതിനെത്തുടർന്നാണ് കിഫ്ബിക്ക് അനുമതി ലഭിച്ചത്. എന്നാൽ ആർബിഐയുടെ അധികാരത്തെയും ചോദ്യം ചെയ്യുകയാണ് സി ആൻജ് എജി ഇപ്പോൾ. രാജ്യത്ത് നിലവിലുള്ള എല്ലാ ഓഡിറ്റ് നടപടിക്രമങ്ങളും ലംഘിച്ച് കിഫ്ബിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന സി ആൻഡ് എജിയുടെ നീക്കം തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ കണ്ണായ പദ്ധതികളെല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായേനെയെന്നും ഐസക്ക് വ്യക്തമാക്കി.
നാടിന്റെ സുസ്ഥിര വികസനാ അവകാശം ചോദ്യം ചെയ്യുന്ന സി ആൻഡ് എജിയെ പിന്തുണച്ച പ്രതിപക്ഷത്തിന്റെ നടപടി തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള വിഭ്രാന്തിയിൽ നിന്നുണ്ടായതായി മാത്രമേ കാണാനാകൂ. നിയമസഭയിൽ ഏറെനേരത്തേ ചർച്ചകൾക്കുശേഷം ഐകകണ്ഠ്യേനെ എടുത്ത തീരുമാനമാണ് കിഫ്ബി നടപ്പാക്കാൻ. ഒരു വിമർശനവും അന്നവർ ഉന്നയിച്ചില്ല. ഇത്രയും വിപുലമായ പദ്ധതികൾ നടപ്പാകുമെന്ന് അവർ കരുതിയില്ല. എന്നാൽ കിഫ്ബി പദ്ധതികളെല്ലാം വിജയം കാണുകയും സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ തുടങ്ങിയവയെല്ലാം യാഥാർഥ്യമായതോടെ പ്രതിപക്ഷം വൻപരിഭ്രാന്തിയിലായി. ഇതേത്തുടർന്നാണ് സി ആൻഡ് എജിയുടെ റിപ്പോർട്ടിനെ പിന്തുണച്ചുള്ള അവരുടെ നീക്കം. നാടാകെ ഏറ്റെടുത്ത കിഫ്ബിയുടെ കീഴിലുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കില്ലെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്താൻ തയാറുണ്ടോയെന്ന് ഐസക്ക് വെല്ലുവിളിച്ചു. കിഫ്ബിയുടെ പദ്ധതികളെല്ലാം ഗുണഭോക്തൃ സമിതികൾ രൂപീകരിച്ച് ചർച്ച ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.