26
February 2021 - 8:45 pm IST

Download Our Mobile App

Market

Fuel

ഇ​ന്ധ​ന വി​ല: തൊട്ടാൽ പൊള്ളും

Published:27 January 2021

ര​ണ്ടാ​ഴ്ച്ച​യ്ക്കി​ടെ ഏ​ഴാ​മ​ത്തെ ത​വ​ണ​യാ​ണ്
ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന​ത്. പെ​ട്രോ​ളി​ന് ര​ണ്ട് രൂ​പ 11 പൈ​സ​യും ഡീ​സ​ലി​ന് ര​ണ്ട് രൂ​പ‌ 26 പൈ​സ​യു​മാ​ണ് ഇ​തു​വ​രെ കൂ​ടി​യ​ത്.

കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ര​ണ്ടാ​ഴ്ച്ച​യ്ക്കി​ടെ ഏ​ഴാ​മ​ത്തെ ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന​ത്. പെ​ട്രോ​ളി​ന് ര​ണ്ട് രൂ​പ 11 പൈ​സ​യും ഡീ​സ​ലി​ന് ര​ണ്ട് രൂ​പ‌ 26 പൈ​സ​യു​മാ​ണ് ഇ​തു​വ​രെ കൂ​ടി​യ​ത്. കേ​ര​ള​ത്തി​ൽ പെ​ട്രോ​ള്‍, ഡീ​സ​ൽ വി​ല സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 88.33 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 82.42 രൂ​പ​യും.

രാ​ജ്യ​ത്തെ ചി​ല്ല​റ ഇ​ന്ധ​ന വി​ല ഇ​പ്പോ​ൾ 2018 ഒ​ക്റ്റോ​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്. പെ​ട്രോ​ളി​ന് അ​ന്ന് 85 രൂ​പ 99 പൈ​സ ആ​യി​രു​ന്നു. ഈ ​സ​ര്‍വ​കാ​ല റെ​ക്കോ​ഡാ​ണ് ഇ​ന്ന്‌ മ​റി​ക​ട​ന്ന​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 86.42 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 80.59 രൂ​പ​യും. കോ​ഴി​ക്കോ​ട് 86.78 രൂ​പ​യാ​ണ് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇ​ന്ന​ത്തെ വി​ല. ഡീ​സ​ലി​ന് 80.97 രൂ​പ​യും. ഡ​ൽ​ഹി, മും​ബൈ തു​ട​ങ്ങി​യ രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ധ​ന വി​ല റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ത്തു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 86.30 രൂ​പ​യാ​ണ് വി​ല. ഡീ​സ​ലി​ന് 76.48 രൂ​പ​യാ​ണ് വി​ല. മും​ബൈ​യി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും തീ​വി​ല​യാ​ണ്. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 92.86 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. ഡീ​സ​ലി​ന് 83.30 രൂ​പ​യും.

ആ​ഗോ​ള അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല​ക്ക​യ​റ്റ​വും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​തും കൊ​വി​ഡ്-19​നു​ള്ള വാ​ക്സി​ൻ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. കൂ​ടാ​തെ അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ലി​ന് വി​ല കു​റ​ഞ്ഞെ​ങ്കി​ലും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വി​ല വ​ര്‍ധി​പ്പി​ക്കു​ന്ന​തും ഇ​ന്ധ​ന​വി​ല വ​ര്‍ധ​ന​വി​ന് കാ​ര​ണ​മാ​കു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ലെ ക്രൂ​ഡ് ഓ​യി​ൽ വി​ല​യും ഡോ​ള​ർ രൂ​പ വി​നി​മ​യ​വും ക​ണ​ക്കാ​ക്കി​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല നി​ർ​ണ​യി​ക്കു​ന്ന​ത്. ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ന്ന് ഒ​രു ബാ​ര​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​യ്ക്ക് (ക്രൂ​ഡ് ഓ​യി​ൽ) ഇ​ന്ന​ലെ 56.15 ഡോ​ള​റാ​ണ് വി​ല. 72.96 രൂ​പ​യി​ലാ​ണ് ഇ​ന്ന​ലെ ഡോ​ള​ർ വി​നി​മ​യം ന​ട​ന്ന​ത്.


വാർത്തകൾ

Sign up for Newslettertop