രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:27 January 2021
തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം ഒൻപത് പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.
നൂറ് ദിന പരിപാടിയില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23,606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ 10,000 പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ 13,000 പട്ടയങ്ങള്‍ വിതരണത്തിന് തയാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യസുരക്ഷാ പെന്ഷന് 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്ഷന് വിതരണം ചെയ്തു തുടങ്ങും. 16 സ്മാര്‍ട്ട് വില്ലെജ് ഓഫിസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലെജ് ഓഫിസുകള്‍ പൂര്‍ത്തിയായി.100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ഇപ്പോള്‍ തുടക്കം കുറിച്ച പരിപാടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാലും പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പില്‍ പുതുതായി 49 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുകൂടാതെ 53 ജനറല്‍ ആശുപത്രികൾ, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യവും പുതിയ ഒപി ബ്ലോക്കും ആരംഭിക്കും. സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പൊലീസ് ഉടനെ പുറത്തിറക്കും. തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് സംരക്ഷണയും പിന്തുണയും നല്‍കാനുള്ള പൊലീസിന്റെ വി-കെയര്‍ പദ്ധതിയും താമസിയാതെ ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ 13 കോളെജുകളിലും എംജി സര്‍വകലാശാല ക്യാംപസിലുമായി കിഫ്ബി വഴി 205 കോടി രൂപയുടെ നിര്‍മാണം ഈ കാലയളവില്‍ ആരംഭിക്കും. എയ്ഡഡ് കോളെജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും. കയര്‍ മേഖലയില്‍ വിര്‍ച്വല്‍ കയര്‍മേള ഫെബ്രുവരിയില്‍ നടക്കും. കയര്‍ കോമ്പോസിറ്റ് ഫാക്റ്ററിയില്‍ ബൈന്റര്‍ലെസ് ബോര്‍ഡ് നിര്‍മിക്കുന്ന ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. ജലവിതരണ മേഖലയില്‍ ഭൂരിഭാഗം പദ്ധതികളും നല്ലനിലയില്‍ തുടരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ പൂര്‍ത്തിയാക്കും. 35,000 വീടുകളുടെ നിര്‍മാണം ആരംഭിക്കും. ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് ഭവനസമുച്ചയങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. 3500 പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ കൊടുക്കും. ഈ വിഭാഗത്തിനുവേണ്ടി 4800 വീടുകള്‍ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് കോടി ചെലവില്‍ 50 സ്കൂളുകളുടെയും മൂന്നു കോടി ചെലവില്‍ നവീകരിച്ച 30 സ്കൂളുകളുടെയും ഉദ്ഘാടനം നടക്കും. ഇതുകൂടാതെ മൂന്ന് കോടിയും ഒരു കോടിയും ചെലവു വരുന്ന 100 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും. കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനത്തിന് സജ്ജമായി. കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രൊയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. 200 കോടി രൂപ ചെലവില്‍ കെഎസ്ഡിപിയുടെ ഓങ്കോളജി പാര്ക്കിന് തറക്കല്ലിടും. സഹകരണ മേഖലയില്‍ 150 പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവലോകനയോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്തു.