രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:27 January 2021
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നിസാന്‍ 720ലധികം പുതിയ നിസാന്‍ മാഗ്നൈറ്റ് എസ്യുവി വിറ്റഴിച്ചു. ഇന്ത്യന്‍ വിപണിയിലെ നിസാന്‍ ഇന്ത്യയുടെ വാഗ്ദാനവും പ്രതിബദ്ധതയും നിറവേറ്റുന്നതായിരുന്നു ഈ പുതിയ നേട്ടം. ഈ പ്രത്യേകാവസരത്തില്, നിസാന്‍ ഇന്ത്യ ഒരു മാസത്തേക്ക് "ഹാപ്പി വിത്ത് നിസാന്‍' ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ക്യാംപെയ്നിന്റെ 12ാം പതിപ്പും ആരംഭിച്ചു.
ഹാപ്പി വിത്ത് നിസാന്റെ ഈ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ 60-പോയിന്റ് വാഹന പരിശോധന, സൗജന്യ കാര്‍ ടോപ്പ് വാഷ്, കൂടാതെ കൊവിഡ്-19 കാരണം സേവനം നേടാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് സൗജന്യ ഓയില്‍ ഫില്‍ട്ടര്‍, തെരഞ്ഞെടുത്ത ഭാഗങ്ങള്‍ക്കും ആക്സസറികള്‍ക്കും 50% വരെ വിലക്കിഴിവ്, ലേബര്‍ ചാര്‍ജുകള്‍ക്ക് 20% വരെ കിഴിവ്, ആന്റിമൈക്രോബിയല്‍ ചികിത്സയിലൂടെ വാഹനങ്ങള്‍ക്ക് മികച്ച ശുചിത്വം എന്നിവ ലഭ്യമാക്കുന്നു. നിസാന്‍, ഡാറ്റ്സണ്‍ ഉപഭോക്താക്കള്‍ക്ക് "നിസാന്‍ കണക്റ്റ്' ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും അവരുടെ നിലവിലുള്ള കാറുകള്‍ പുതിയ നിസാന്‍, ഡാറ്റ്സണ്‍ മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ഈ ക്യാംപെയ്ന് അവസരമൊരുക്കുന്നു.
"മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന തത്ത്വചിന്തയില്‍ നിർമിച്ച ഏറ്റവും പുതിയ എസ്യുവിയായ നിസാന്‍ മാഗ്നൈറ്റിന്റെ 720ലധികം ഡെലിവറികളുടെ സന്തോഷവുമായാണ് ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനാഘോഷം നിസാന്‍ ഇന്ത്യ കുടുംബം ആഘോഷിച്ചത്. ഞങ്ങളുടെ ഉപഭോക്താക്കളുടെ നിറഞ്ഞ പ്രതികരണത്തിനും ഞങ്ങളുടെ ഡീലര്‍ പങ്കാളികള്‍ നല്കിയ പിന്തുണയ്ക്കും നന്ദിയുണ്ടന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.