സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യയുടെ കൈവശം; കസ്റ്റംസ് നോട്ടീസ്
വിഎസ് അച്യുതാനന്ദൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
10,000 പിന്നിട്ട് മഹാരാഷ്ട്ര, രാജ്യത്ത് പുതിയ കേസുകൾ 18,327
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
പി ജയരാജന് സീറ്റില്ല; പ്രതിഷേധം, രാജി
Published:28 January 2021
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദർശിക്കും. കർഷക റാലിക്കിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം. പരുക്കേറ്റ പൊലീസുകാരെയും അമിത് ഷാ ആശുപത്രിയിലെത്തി കാണുമെന്നാണ് സൂചന. കാർഷിക നിയമങ്ങൾക്ക് എതിരെ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയിൽ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് അമിത് ഷാ ചെങ്കോട്ട സന്ദർശിക്കുന്നത്.
ഉച്ചയോടെ ചെങ്കോട്ടയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി, നാശനഷ്ടങ്ങൾ വിലയിരുത്തും. രണ്ട് ആശുപത്രികളിലാണ് അദ്ദേഹം സന്ദർശനം നടത്തുക. അതേസമയം, ഗാാസിപ്പൂരിലെ സമര കേന്ദ്രത്തിൽ നിന്ന് സമരക്കാർ ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇതിന് പിന്നാലെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി അധികൃതർ വിച്ഛേദിച്ചു.