അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:02 February 2021
സാൻഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ വാലി കാലിഫോർണിയ (എംഎസിസി) ഈ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് കുര്യൻ ഇടിക്കുള, വൈസ് പ്രസിഡന്റ് നിഷ മാത്യു, സെക്രട്ടറി വിനോദ് ജോസഫ്, ജോയിന്റ് സെക്രട്ടറി ഷൈനി ജോസ്, ട്രെഷറർ രാജു തോമസ്, പിആർഒ സ്റ്റാൻലി സാമുവേൽ എന്നിവരെ തെരഞ്ഞെടുത്തു.
സ്റ്റാൻലി എബ്രഹാം, ജോസഫ് തോമസ്, സാം സക്കറിയ, ബിനിൽ ബാബു, ബിനു ചാക്കോ, ജോസഫ് വർഗീസ് കൊവാട്ട് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. 2008 ൽ രൂപംകൊണ്ട എംഎസിസി സാൻഫ്രാൻസിസ്കോയ്ക്കടുത്തുള്ള വാലിയിലാണ് പ്രവർത്തിക്കുന്നത്.
ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും അതോടൊപ്പം മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായും സംഘടന പ്രവർത്തിച്ചു വരുന്നു. ഈ വർഷവും കൂടുതൽ പ്രവർത്തനങ്ങൾ ഇന്ത്യയിലുൾപ്പെടെ നടത്തുവാനാണ് സംഘടനയുടെ തീരുമാനം.