Published:06 February 2021
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ വിദേശത്ത് പോയതിന് ഘാന പ്രസിഡന്റ് കുഫോ അഡോയുടെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ ട്രോള്‍ മഴ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ വിദേശ യാത്രയ്ക്ക് പോയ എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിന്റെ ഭാഗമായാണ് ട്രോള്‍. എംഎല്‍എ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നുമാണ് ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളത്തില്‍ ആവശ്യങ്ങളുയരുന്നത്.
അതേസമയം ട്രോള്‍ പൂരത്തിന് പിന്നാലെ അന്‍വര്‍ ഫെയ്സ്ബുക്കില്‍ പ്രതികരണമറിയിച്ചു. ഘാനയിൽ ജയിലിൽ ആണത്രേ!! ആഗ്രഹങ്ങൾ കൊള്ളാം.. പക്ഷേ,ആളുമാറി പോയി..ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്- എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലമ്പൂരിലെ സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവും എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.