27
September 2021 - 9:38 pm IST

Download Our Mobile App

Flash News
Archives

Fitness

tamnnah

മനസ് വിചാരിക്കുന്നതെന്തോ അത് ശരീരം നേടുന്നു; വർക്കൗട്ട് ചിത്രങ്ങളുമായി തമന്ന

Published:08 February 2021

അങ്ങനെ പുതിയ ഫോട്ടൊകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ വണ്ണം കൂടിയതിന്‍റെ പേരില്‍ തനിക്കെതിരെ ചിലര്‍ ബോഡി ഷെയിമിംഗ് നടത്തിയെന്ന പരാതിയുമായി തമന്ന തന്നെ രംഗത്തെത്തുകയായിരുന്നു.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല സിനിമ താരങ്ങൾ. ഇപ്പോൾ നടി തമന്നയുടെ വർക്കൗട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാസങ്ങള്‍ക്ക് മുൻപ് കൊവിഡ് സ്ഥിരീകരിച്ച് പിന്നീട് രോഗത്തില്‍ നിന്ന് മുക്തയായി തിരിച്ചെത്തിയപ്പോള്‍ തമന്ന ബോഡി ഷെയിമിംഗിന് ഇരയായിരുന്നു. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ശ്രദ്ധാലുവായ തമന്ന രോഗബാധയെ തുടര്‍ന്ന് അല്‍പം വണ്ണം വച്ചിരുന്നു.

അങ്ങനെ പുതിയ ഫോട്ടൊകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ വണ്ണം കൂടിയതിന്‍റെ പേരില്‍ തനിക്കെതിരെ ചിലര്‍ ബോഡി ഷെയിമിംഗ് നടത്തിയെന്ന പരാതിയുമായി തമന്ന തന്നെ രംഗത്തെത്തുകയായിരുന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത സമീപനമാണിതെന്നും വ്യക്തികള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കേണ്ടതുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയയിലൂടെ തന്നെ തമന്ന വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുതിയ ചിത്രങ്ങൾ. കഠിനമായ വര്‍ക്കൗട്ടിലാണ് താരമെന്ന് ഈ ചിത്രങ്ങളും വീഡിയോകളും സൂചിപ്പിക്കുന്നു. മനസ് വിചാരിക്കുന്നതെന്തോ അത് ശരീരം നേടുന്നു- എന്നായിരുന്നു ഒരു ചിത്രത്തോടൊപ്പം തമന്ന കുറിച്ചത്. നേരത്തേ താന്‍ നേരിട്ട ബോഡിഷെയിമിംഗിനുള്ള മറുപടിയെന്ന നിലയ്ക്കാണ് താരം ഇങ്ങനെ കുറിച്ചതെന്നാണ് ആരാധകരുടെ കമന്‍റുകൾ.


വാർത്തകൾ

Sign up for Newsletter



top