അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:09 February 2021
നെയിൽ പോളിഷുകൾ ഇടാൻ ഒട്ടുമിക്ക സ്ത്രീകൾക്കും ഇഷ്ടമാണ്. പരിപാടികൾക്കോ കല്യാണങ്ങൾക്കോ പോകുമ്പോൾ ധരിക്കുന്ന വസ്ത്രത്തിന് യോജിക്കുന്ന നിറത്തിലെ നെയിൽ പോളിഷുകളാണ് പലരും ഉപയോഗിക്കാറ്. ഇപ്പോഴിത ആർത്തവരക്ത നിറത്തിലെ നെയിൽ പോളിഷ് പുറത്തിറക്കിയിരിക്കുകയാണ് ഒരു സിംഗപ്പൂർ ബ്രാൻഡ്. ആർത്തവ സമയം സ്ത്രീകൾക്ക് ശാരീരികമായും മാനസികമായും നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയമാണ്.
എന്നാൽ ആ സമയത്തെ കൂടുതൽ വർണാഭമാക്കാനായി കോസ്മെറ്റിക്സ് ബ്രാൻഡായ നെയിൽ ഡെക്കും പീരിയഡ് പ്രൊഡക്ട്സ് കമ്പനിയായ ബ്ലഡും ചേർന്നാണ് പീരിയഡ് തീമിൽ രണ്ട് നെയിൽ പോളിഷുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 3 ന് പുറത്തിറക്കിയ ഡേ 2 ദി പിനാക്കിൾ ഓഫ് യുവർ പീരിഡ് എന്ന നെയിൽ പോളിഷിന് ആർത്തവ രക്തത്തിന്റെ നിറമാണ്. ഡേ ഓഫ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത് ന്യൂട്രൽ ബെയ്ജ് നിറത്തിലുള്ള നെയിൽ പോളിഷാണ്.
ഡെക്കിന്റെ അക്വാജെല്ലി ഫോർമുലയിലുള്ള ഈ നെയിൽ പോളിഷുകള്‍ വീഗനും പൊളിച്ചെടുക്കാവുന്ന തരത്തിലുള്ളവയുമാണ്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന നെയിൽ പോളിഷുകൾ ആർത്തവ ദിവസങ്ങളിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നെയിൽ ഡെക്ക് സ്ഥാപകൻ ഡാരിൽ ച്യൂ പറയുന്നു. ഈ നെയിൽ പോളിഷുകൾ ബ്ലഡിന്റെ വെബ്സൈറ്റിൽ ഒരു കുപ്പിക്ക് 19 ഡോളർ നിരക്കിൽ ലഭ്യമാണ്. രണ്ട് നിറങ്ങൾ അടങ്ങിയ ഫുൾ സൈക്കിൾ ബണ്ടിലിന് 36 ഡോളറാണ് വില.