അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:11 February 2021
യുവനടിമാരിൽ ശ്രദ്ധേയമായ താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഹണി ഇപ്പോൾ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഹണി തന്റെ പുത്തൻ ചിത്രങ്ങളാണിപ്പോൾ പങ്കുവച്ചിരിക്കുന്നത്.
തൂവെള്ള നിറത്തിലെ സാരി ഉടുത്ത ഹണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. മലയാളത്തിലും തമിഴിലും കന്നടയിലും ഒക്കെ ആയി ഇരുപതോളം ചിത്രങ്ങളിൽ ഹണി ഇപ്പോൾ വേഷമിട്ടു കഴിഞ്ഞു.
2020 ൽ പുറത്തിറങ്ങിയ ബിഗ് ബ്രദർ ആയിരുന്നു ഹണിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. സ്വന്തം പേരിനെ പോലും ബ്രാൻഡ് ആക്കി മാറ്റിയ ഒരു ബിസിനസുകാരി കൂടിയാണ് ഹണി. കഴിഞ്ഞ വർഷമായിരുന്നു ആയുർവേദിക് സ്ക്രബർ ഹണി റോസ് ബ്രാൻഡ് പുറത്തിറങ്ങിയത്.