28
February 2021 - 11:50 am IST

Download Our Mobile App

Football

sport

ബെംഗളൂരു എഫ് സി ടീമിലേക്ക് പുതിയ പരിശീലകൻ  എത്തുന്നു 

Published:12 February 2021

ജർമ്മൻ യൂത്ത് ടീമുകളെയും അതുകൂടാതെ 2008ലെ ജർമ്മനിയുടെ യൂറോ കപ്പ് ടീമിന്റെ അനലിസ്റ്റായും പസയോളി പ്രവർത്തിച്ചിട്ടുണ്ട്.ഹോഫൻഹെയിമിന്റെ സഹപരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫർമീനോ, സിഗുർഡസ്ൺ, അലാബ, ഗോട്സെ, ലെനോ തുടങ്ങി പല പ്രമുഖ താരങ്ങളെയും ഇദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്‌.


ബെംഗളൂരു എഫ് സി    ടീമിലേക്ക് പുതിയ  പരിശീലകൻ  എത്തുന്നു  . കാർലസ് കുട്രറ്റിന് പകരക്കാരനായി ഇറ്റാലിയൻ പരിശീലകനായ മാർകോ പസയോളി ആണ് ബെംഗളൂരു എഫ് സിയിൽ എത്തുക ‌. മൂന്ന് വർഷത്തെ കരാറിലാണ് മാർകോ എത്തുന്നത്‌. അവസാനമായി ബുണ്ടസ് ലീഗ ക്ലബായ ഫ്രാങ്ക്ഫർടിന്റെ ടെക്നിക്കൽ ഡയറക്ടറായാണ് അദ്ദേഹം പ്രവർത്തിച്ചത്.ഏപ്രിലിൽ നടക്കുന്ന എ എഫ് സി കപ്പ് ആദ്യ ഘട്ട മത്സരങ്ങളോടെ ആകും പസയോളി ചുമതലയേൽക്കുക.

അതുവരെ സഹ പരിശീലകൻ മൂസ തന്നെയാകും ബെംഗളൂരു എഫ് സിയെ നയിക്കുക. ജർമ്മൻ യൂത്ത് ടീമുകളെയും അതുകൂടാതെ 2008ലെ ജർമ്മനിയുടെ യൂറോ കപ്പ് ടീമിന്റെ അനലിസ്റ്റായും പസയോളി പ്രവർത്തിച്ചിട്ടുണ്ട്.ഹോഫൻഹെയിമിന്റെ സഹപരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫർമീനോ, സിഗുർഡസ്ൺ, അലാബ, ഗോട്സെ, ലെനോ തുടങ്ങി പല പ്രമുഖ താരങ്ങളെയും ഇദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്‌.


വാർത്തകൾ

Sign up for Newsletter



top