Published:13 February 2021
സൈബര്‍ ഇടങ്ങളില്‍ മൃഗങ്ങളുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ കാഴ്ചക്കാരേറെയാണ്. അക്കൂട്ടത്തിൽ ആനകളുടെ രസകരവും കൗതുകം നിറയ്ക്കുന്നതുമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ രസകരമായ ഒരു ആനക്കാഴ്ചയാണ് സൈബർ ലോകത്തിന്റെ മനം കവരുന്നത്. ആനയുടെ വക ഉള്ള ഒരു പറ്റിക്കലാണ് വിഡിയോയിൽ. ആനയുടെ സമീപത്ത് നിന്നു കൊണ്ട് ഫോട്ടൊ പകര്ത്താനെത്തിയതാണ് ഒരു സ്ത്രീ.
എന്നാല്‍ ആനയാകട്ടെ ഇതിനിടയില്‍ അവരുടെ തലയിലിരുന്ന തൊപ്പി തുമ്പിക്കൈലാക്കി. പിന്നെ നേരേ വായിലേയ്ക്ക്. കുറച്ച് സമയം കഴിഞ്ഞ് ആന തൊപ്പി വായില്‍ നിന്നും എടുത്ത് സ്ത്രീയുടെ കൈയിൽ തിരികെ നല്‍കുന്നതും വീഡിയോയില്‍ കാണാം. അമെരിക്കയിലെ മുന്‍ ബാസ്കറ്റ് ബോള്‍ പ്ലെയറായ റെക്സ് ചാപ്മാന് ആണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Timeline cleanser:
— Rex Chapman(@RexChapman) February 10, 2021
An elephant playing a joke on a lady. They’re so brilliant... pic.twitter.com/T3ySSxAWoz