28
February 2021 - 1:00 pm IST

Download Our Mobile App

Special

milma

നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടി കൗതുകമാകുന്നു

Published:16 February 2021

വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്‍റെ പശുക്കുട്ടിയാണ് തലയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടി ഏവർക്കും കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്‍റെ പശുക്കുട്ടിയാണ് തലയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഫാം നടത്തുന്ന ഇദ്ദേഹത്തിന്‍റെ പശുക്കുട്ടിയുടെ തലയിൽ മിൽമയുടെ ചിഹ്നമുളളത് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കയാണ്. പശുക്കുട്ടിക്ക് മിൽമ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. മലബാർ മിൽമയുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top