അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:16 February 2021
ന്യൂഡൽഹി :ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആമസോൺ ഫയർ ടിവി സ്റ്റിക്ക് രാജ്യത്ത് ഉൽപാദിപ്പിക്കും . കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത് .ആമസോൺ ഫോക്സ്കോണിന്റെ നിർമാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് നിർമിക്കുക.
ചെന്നൈയ്ക്കു പുറത്തുള്ള പ്ലാന്റിലാകും ഈവർഷം അവസാനത്തോടെ നിർമാണം തുടങ്ങുകയെന്നും കമ്പനി അറിയിച്ചു.രാജ്യത്തെ ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽതന്നെ ഡിവൈസ് നിർമിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ അധികൃതർ പറഞ്ഞു.