Published:17 February 2021
ധനുഷ് തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനായി അമേരിക്കയിലേയ്ക്ക് തിരിച്ചിരിക്കുകയാണ്. അവഞ്ചേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായകരായ റൂസോ സഹോദരന്മാര് ആണ് ചിത്രം സവിധാനം ചെയ്യുന്നത്. മാര്‍ക്ക് ഗ്രീനിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു വാടക കൊലയാളിയുടെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ക്രിസ് ഇവന്സിനും റയാന് ഗ്ലോസിങ്ങിനും ഒപ്പമാകും ധനുഷ് എത്തുന്നത്.
നെറ്റ് ഫ്ലിക്സാണ് ധനുഷ് അഭിനയിക്കുന്നു എന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. വാഗ്നര്‍ മൌറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ട്റസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 ല്‍ പുറത്തിറങ്ങിയ 'ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍' ആണ് ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന ചിത്രമാണ് ഗ്രേ മാന്‍.
ഏകദേശം 1500 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ആത്രേങ്കി റെ, കര്ണ്ണന് എന്നീ ചിത്രങളാണ് ധനുഷിന്റേതായി ഉടന്‍ തീയേറ്ററില്‍ എത്തുന്നതു. കഴിഞ്ഞ ദിവസം കര്‍ണ്ണന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ആത്രേങ്കി റെയില്‍ സാറാ അലിഖാന് ആണ് നായികയായി എത്തുന്നത്. മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാറും എത്തുന്നുണ്ട്.