28
February 2021 - 11:35 am IST

Download Our Mobile App

Flash News
Archives

Kollywood

suriya

സൂര്യ 40 ആരംഭിച്ചു

Published:17 February 2021

പാണ്ഡ്യരാജ്  സവിധാനം ചെയ്യുന്ന   ചിത്രത്തില്‍   സുപ്രധാന   വേഷത്തില്‍   കൊമേഡിയന്‍  വടിവേലുവും    എത്തുന്നുണ്ട്.12   വര്‍ഷത്തിന്  ശേഷമാണ്    വടിവേലു   സൂര്യയുമായി    ഒന്നിക്കുന്നത്.

സൂര്യയുടെ    നാല്‍പതാമത്  ചിത്രത്തിന്‍റെ  പൂജ  ഇന്നലെ     ചെന്നൈയില്‍  ആരംഭിച്ചു. പാണ്ഡ്യരാജ്  സവിധാനം ചെയ്യുന്ന   ചിത്രത്തില്‍   സുപ്രധാന   വേഷത്തില്‍   കൊമേഡിയന്‍  വടിവേലുവും    എത്തുന്നുണ്ട്.12   വര്‍ഷത്തിന്  ശേഷമാണ്    വടിവേലു   സൂര്യയുമായി    ഒന്നിക്കുന്നത്. 2009   ല്‍   പുറത്തിറങ്ങിയ   ആദവനാണ്     വടിവേലുവും  സൂര്യയും   ഏറ്റവും  ഒടുവിലായി  ഒന്നിച്ച  ചിത്രം. 2017   ല്‍   പുറത്തിറങ്ങിയ     മെര്‍സലിന്   ശേഷം      വടിവേലു  മറ്റ്  ചിത്രങ്ങളിലൊന്നും  അഭിനയിച്ചിട്ടില്ല. 

ഫ്രണ്ട്സ്, വേല്‍, സില്ലിനൊരു  കാതല്‍, ആറു  തുടങ്ങിയ  ചിത്രങ്ങളിലാണ്  സൂര്യയും   വടിവേലുവും   ഇതിന്  മുന്‍പ്  ഒന്നിച്ചിട്ടുള്ളത്. പ്രിയങ്ക  മോഹനാണു   ചിത്രത്തില്‍  നായികയായി  എത്തുന്നത്. കോവിഡ്   നെഗറ്റീവ്  ആയതിനു  ശേഷം    ക്വറന്‍റയിന്‍  പിരീഡ്  കഴിഞ്ഞാല്‍   മാത്രമേ  സൂര്യ  ചിത്രത്തില്‍   ജോയിന്‍   ചെയ്യുകയുള്ളൂ. സത്യരാജാണ്   മറ്റൊരു  പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നത്. ഇത്  രണ്ടാമത്തെ  തവണയാണ്   സൂര്യയും  പാണ്ഡ്യരാജും ഒന്നിക്കുന്നത്. പാണ്ഡ്യരാജിന്‍റെ   സംവിധാനത്തില്‍   2015 ല്‍  തീയേറ്ററുകളില്‍  എത്തിയ   പസങ്ക -2 നിര്‍മ്മിച്ചത്   സൂര്യയുടെ  നിര്‍മ്മാണകമ്പനിയായ    2d എന്‍റെര്ടൈമെന്‍റ്  ആയിരുന്നു. . ശിവകര്‍ത്തികേയന്‍   നായകനായ   നമ്മവീട്ടുപിള്ളൈ   ആണ്   പാണ്ഡ്യരാജ്  ഒടുവിലായി  സംവിധാനം  ചെയ്ത  ചിത്രം.

അതേ  സമയം സൂരറയ്  പോട്രു   എന്ന  ഹിറ്റ്   ചിത്രത്തിന്   ശേഷം    സൂര്യയുടെ   വിപണി  മൂല്യം     പതിന്‍മടങ്ങ്   വര്‍ദ്ധിച്ചിരിക്കുകയാണ്. തുടരെ  തുടരെ  പരാജയങ്ങള്‍   നേരിട്ട   താരത്തിന്   ലഭിച്ച  വലിയ  ആശ്വാസമായിരുന്നു സൂരറയ്  പോട്രിന്‍റെ  അപ്രതീക്ഷിത   വിജയം.     ഏറ്റവും  പുതിയ   ചിത്രമായ  വടിവാസലിന്  വേണ്ടി  കരിയറിലെ   ഏറ്റവും  വലിയ    പ്രതിഫലമാണ്   സൂര്യ ഇപ്പോള്‍   വാങ്ങുന്നത്. 35   കോടിയാണ്    സൂര്യ   വടിവാസലിന്  വേണ്ടി   പ്രതിഫലമായി   വാങ്ങുന്നത്.

തമിഴകത്തെ   മികച്ച  സവിധായകന്‍മരില്‍  ഒരാളായ    വെട്രി  മാരാനാണ്    ചിത്രം  സവിധാനം  ചെയ്യുന്നത്.   തമിഴ്  കൊമേഡിയന്‍  സൂരിയുമൊത്തുള്ള   ചിത്രത്തിന്‍റെ    ചിത്രീകരണതിരക്കിലാണ്   ഇപ്പോള്‍  വെട്രിമാരന്‍.   ഈ   ചിത്രത്തിന്  ശേഷമായിരിക്കും      സൂര്യയുമൊത്തുള്ള   ചിത്രം   ആരംഭിക്കുക.  സൂര്യയുടെ  കരിയറിലെ   മികച്ച  സിനിമകളായ  സിങ്കം  സീരീസിന്‍റെ  സംവിധായകന്‍  ഹരിയുടെ   ചിത്രത്തിലും     സൂര്യ   അഭിനയിക്കുന്നുണ്ട്. ഇരുവരും  ഒന്നിക്കുന്ന   ആറാമത്   ചിത്രമായിരിക്കുമിത്. ആറുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ലോക് ഡൗൺ തുടങ്ങിയപ്പോൾ നിർത്തി വച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



top