28
February 2021 - 12:04 pm IST

Download Our Mobile App

Special

dosa

ആകാശത്തൂടെ പറന്ന് ദോശ പ്ലേറ്റിലേക്ക്; യുവാവിന്‍റെ ദോശ ചുടൽ വൈറൽ

Published:17 February 2021

ഇപ്പോഴിത മുംബൈയിൽ തട്ടുകടക്കാരന്‍റെ വിചിത്രമായ രീതിയിലുള്ള ദോശ വിതരണമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.

മുംബൈ: പൊതുവേ എല്ലാവരുടേയും ഇഷ്ടഭ‍ക്ഷണങ്ങളുടെ പട്ടികയിൽ ഇടം നേടാറുള്ള വിഭവമാണ് ദോശ. ഇപ്പോഴിത മുംബൈയിൽ തട്ടുകടക്കാരന്‍റെ വിചിത്രമായ രീതിയിലുള്ള ദോശ വിതരണമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. ദക്ഷിണ മുംബൈയിലെ മംഗൾദാസ് മാർക്കറ്റിൽ ശ്രീ ബാലാജി ദോശ എന്ന പേരിൽ തട്ടുകട നടത്തുന്ന യുവാവാണ് വ്യത്യസ്തമായ രീതിയിൽ വിഭവങ്ങൾ വിതരണം ചെയ്ത് ശ്രദ്ധ ആകർഷിക്കുന്നത്.

ദോശ ഉണ്ടാക്കിയ ശേഷം മുകളിലേക്ക് എറിയുന്ന ദോശ കൃത്യമായി ഉപഭോക്താവിന്‍റെ പ്ലേറ്റിൽ വീഴുന്ന അമ്പരിപ്പിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. ഏറെ അനായാസമായാണ് യുവാവിന്‍റെ പ്രവൃത്തി.

പ്ലേറ്റിൽ തന്നെയാണോ ദോശ വന്നുവീഴുന്നത് എന്ന് നോക്കുവാൻ പോലും തയ്യാറാവാതെ ആത്മവിശ്വാസത്തോടെ വീണ്ടും ദോശ ഉണ്ടാക്കുന്ന ജോലിയിൽ യുവാവ് വ്യാപൃതനായിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മണിക്കൂറുകൾ കൊണ്ട് 8.4 കോടി ആളുകളാണ് വീഡിയോ കണ്ടത്.


വാർത്തകൾ

Sign up for Newsletter



top