28
February 2021 - 1:25 pm IST

Download Our Mobile App

Cricket

IPL 2021, Chris Morris, IPL Auction, IPL

16.25 കോടി കിലുക്കവുമായി മോറിസ്

Published:19 February 2021

ഐപിഎല്ലിലേക്ക് ഇന്നലെ നടന്ന ലോലത്തിൽ 16.25 കോ​ടി രൂ​പ​യ്ക്കു രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് മോ​റി​സി​നെ ത​ങ്ങ​ളു​ടെ കൂ​ടാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.  വെ​റും 75 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു ലേ​ല​ത്തി​ല്‍ മോ​റി​സി​ന്‍റെ അ​ടി​സ്ഥാ​ന വി​ല

ചെ​ന്നൈ: ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ റെ​ക്കോ​ര്‍ഡ് കു​റി​ച്ചി​രി​ക്കു​ക​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ ക്രി​സ് മോ​റി​സ്. ക​ഴി​ഞ്ഞ 13 വ​ര്‍ഷ​ത്തെ ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വു​മു​യ​ര്‍ന്ന തു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഐപിഎല്ലിലേക്ക് ഇന്നലെ നടന്ന ലോലത്തിൽ 16.25 കോ​ടി രൂ​പ​യ്ക്കു രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് മോ​റി​സി​നെ ത​ങ്ങ​ളു​ടെ കൂ​ടാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.  വെ​റും 75 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു ലേ​ല​ത്തി​ല്‍ മോ​റി​സി​ന്‍റെ അ​ടി​സ്ഥാ​ന വി​ല. പ​ക്ഷെ ഫ്രാ​ഞ്ചൈ​സി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി പി​ടി​വ​ലി ന​ട​ത്തു​ന്ന​താ​ണ് ക​ണ്ട​ത്. ഒ​ടു​വി​ല്‍ സ​ക​ല ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ച്ച് മോ​റി​സ് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. 

രാ​ജ​സ്ഥാ​ന് മോ​റി​സി​നെ വി​ട്ടു​ക​ള​യാ​ന്‍ ഭാ​വ​മി​ല്ലാ​യി​രു​ന്നു. മോ​റി​സി​നെ ത​ങ്ങ​ള്‍ക്കു കൂ​ടി​യേ തീ​രൂ​വെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യാ​ണ് അ​വ​ര്‍ ഓ​ഫ​ര്‍ ഉ​യ​ര്‍ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. 2015ലെ ​ഐ​പി​എ​ല്ലി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍ ഇ​തി​ഹാ​സ ഓ​ള്‍റൗ​ണ്ട​ര്‍ യു​വ​രാ​ജ് സി​ങി​നു വേ​ണ്ടി ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സ് 16 കോ​ടി ചെ​ല​വ​ഴി​ച്ച​താ​യി​രു​ന്നു ടൂ​ര്‍ണ​മെ​ന്‍റി​ലെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വു​മു​യ​ര്‍ന്ന തു​ക. ഇ​താ​ണ് ഇ​പ്പോ​ള്‍ മ​റ്റൊ​രു ഓ​ള്‍റൗ​ണ്ട​റാ​യ മോ​റി​സ് പ​ഴ​ങ്ക​ഥ​യാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടി20 ​ടീ​മി​ല്‍പ്പോ​ലും അം​ഗ​മ​ല്ലാ​ത്ത മോ​റി​സി​ന് ഇ​ത്ര​യും വ​ലി​യ ഡി​മാ​ന്‍റ് ലേ​ല​ത്തി​ല്‍ ഉ​ണ്ടാ​വു​മെ​ന്ന് ആ​രും ക​രു​തി​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 10 കോ​ടി​യാ​യി​രു​ന്നു മോ​റി​സി​ന് ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ല​ഭി​ച്ച​ത്. 

എ​ന്നാ​ല്‍ സീ​സ​ണി​നു ശേ​ഷം ആ​ര്‍സി​ബി അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഡി​കെ ശി​വ​കു​മാ​റി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ചി​ത്ര​ങ്ങ​ള്‍  ലേ​ല​ത്തി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ താ​ര​ങ്ങ​ള്‍ക്കാ​യി വ​ന്‍ തു​ക മു​ട​ക്കാ​ന്‍ മ​ടി​യി​ല്ലാ​ത്ത ഫ്രാ​ഞ്ചൈ​സി​യാ​ണ് രാ​ജ​സ്ഥാ​ന്‍. ഇ​ത്ത​വ​ണ അ​വ​ര്‍ സ​ക​ല റെ​ക്കോ​ര്‍ഡു​ക​ളും തി​രു​ത്തു​ക​യാ​യി​രു​ന്നു​ത. നേ​ര​ത്തേ ഇം​ഗ്ല​ണ്ടി​ന്‍റെ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്സി​നാ​യി 12.5 കോ​ടി ചെ​ല​വ​ഴി​ച്ച​താ​യി​രു​ന്നു രാ​ജ​സ്ഥാ​ന്‍റെ റെ​ക്കോ​ര്‍ഡ്. ഇ​താ​ണ് ഇ​ത്ത​വ​ണ അ​വ​ര്‍സ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഓ​സ്ട്ര​ലി​യ​യു​ടെ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ഗ്ലെ​ന്‍ മാ​ക്സ്വെ​ല്ലി​ന് 14.25 കോ​ടി​യാ​ണ് ഇ​ത്ത​വ​ണ ലേ​ല​ത്തി​ല്‍ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 10.75 കോ​ടി​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​ല. റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രാ​ണ് 15 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് മാ​ക്സ്വെ​ല്ലി​നെ വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന്‍റെ താ​ര​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ദ​യ​നീ​യ പ്ര​ക​ട​ന​ത്തെ തു​ട​ര്‍ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഡി​കെ ശി​വ​കു​മാ​റി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ചി​ത്ര​ങ്ങ​ള്‍ ലേ​ല​ത്തി​ല്‍ ഉ​യ​ര്‍ന്ന മൂ​ന്നാ​മ​ത്തെ തു​ക ല​ഭി​ച്ച മ​റ്റൊ​രു താ​രം ഓ​സ്ട്രേ​ലി​യ​യു​ടെ ത​ന്നെ യു​വ പേ​സ​ര്‍ ജൈ ​റി​ച്ചാ​ര്‍ഡ്സ​നി​യു​രു​ന്നു. പ​ഞ്ചാ​ബ് കി​ങ്സ് 14 കോ​ടി രൂ​പ​യാ​ണ് റി​ച്ചാ​ര്‍ഡ്സ​നു വേ​ണ്ടി ചെ​ല​വി​ട്ട​ത്. ക​ഴി​ഞ്ഞ ബി​ഗ് ബാ​ഷ് ടി20 ​ലീ​ഗി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് താ​ര​ത്തി​നു ലേ​ല​ത്തി​ല്‍ ഇ​ത്ര​യും വ​ലി​യ ഡി​മാ​ന്‍റ് ല​ഭി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

പൂ​ജാ​ര​യ്ക്കും  ആ​വ​ശ്യ​ക്കാ​രാ​യി

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 14ാം സീ​സ​ണി​ലൂ​ടെ വീ​ണ്ടും ഐ​പി​എ​ല്ലി​ലേ​ക്ക് തി​രി​ച്ചെ​ത്തി ചേ​തേ​ശ്വ​ര്‍ പു​ജാ​ര.  പു​ജാ​ര നി​ര​വ​ധി ത​വ​ണ ഐ​പി​എ​ല്ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യം അ​റി​യി​ച്ച​പ്പോ​ഴും ഒ​രു ടീ​മും പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. നേ​ര​ത്തെ ആ​ര്‍സി​ബി, പ​ഞ്ചാ​ബ്, കെ​കെ​ആ​ര്‍ ടീ​മു​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള പു​ജാ​ര 2014ലാ​ണ് അ​വ​സാ​ന​മാ​യി ഐ​പി​എ​ല്‍ ക​ളി​ച്ച​ത്. ഇ​ന്ത്യ​യു​ടെ പ​രി​മി​ത ഓ​വ​ര്‍ ടീ​മി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത പു​ജാ​ര​യെ അ​ടി​സ്ഥാ​ന തു​ക​യാ​യ 50 ല​ക്ഷം രൂ​പ​യ്ക്ക് സി​എ​സ്‌​കെ  ആ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.   ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ അ​ഞ്ച് സി​ക്സ​റു​മാ​യി വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ് കാ​ഴ്ച​വച്ച മോ​യി​ന്‍ അ​ലി​ ഏ​ഴ് കോ​ടി രൂ​പ​യ്ക്ക് ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് സ്വന്തമാക്കി. 


വാർത്തകൾ

Sign up for Newsletter



top