28
February 2021 - 11:52 am IST

Download Our Mobile App

Cricket

IPl 2021, IPL Auction, Mohammad Azharuddin, Sachin Baby, Vishnu Vinod

അ​സ്ഹ​റും സ​ച്ചി​നും ആ​ര്‍സി​ബി​യി​ല്‍, വി​ഷ്ണു വി​നോ​ദ് ഡ​ല്‍ഹി​യി​ല്‍ ; വില 20 ല​ക്ഷം

Published:19 February 2021

അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ആ​ര്‍സി​ബി അ​സ്ഹ​റി​നെ ടീ​മി​ലെ​ത്തി​ച്ച​ത്. ലേ​ല​ത്തി​ല്‍ താ​ര​ത്തി​നു വേ​ണ്ടി താ​ല്‍പ്പ​ര്യം കാ​ണി​ച്ച ഏ​ക ഫ്രാ​ഞ്ചൈ​സി​യും ആ​ര്‍സി​ബി​യാ​യി​രു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​യെ സ്വ​ന്ത​മാ​ക്കി ആ​ര്‍സി​ബി

ചെന്നൈ : മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും സ​ച്ചി​ന്‍ ബേ​ബി​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ആ​ര്‍സി​ബി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ വി​ഷ്ണു വി​നോ​ദ് ഡ​ല്‍ഹി​യി​ലെ​ത്തി.  ചെ​ന്നൈ​യി​ല്‍ ന​ട​ന്ന താ​ര​ലേ​ല​ത്തി​ല്‍ കാ​സ​ര്‍കോ​ഡു​കാ​ര​നാ​യ അ​സ്ഹ​റു​ദ്ദീ​നെ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ ടീം ​സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 

അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ആ​ര്‍സി​ബി അ​സ്ഹ​റി​നെ ടീ​മി​ലെ​ത്തി​ച്ച​ത്. ലേ​ല​ത്തി​ല്‍ താ​ര​ത്തി​നു വേ​ണ്ടി താ​ല്‍പ്പ​ര്യം കാ​ണി​ച്ച ഏ​ക ഫ്രാ​ഞ്ചൈ​സി​യും ആ​ര്‍സി​ബി​യാ​യി​രു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​യെ സ്വ​ന്ത​മാ​ക്കി ആ​ര്‍സി​ബി.​ അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് സ​ച്ചി​ന്‍ ബേ​ബി​യെ ആ​ര്‍സി​ബി സ്വ​ന്ത​മാ​ക്കി​യ​ത്. നേ​ര​ത്തെ​യും ആ​ര്‍സി​ബി​ക്കു​വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള സ​ച്ചി​നാ​യി മ​റ്റൊ​രു ടീ​മും രം​ഗ​ത്തെ​ത്തി​യി​ല്ല. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ കേ​ര​ള ടീ​മി​നെ ന​യി​ക്കു​ന്ന​ത് സ​ച്ചി​ന്‍ ബേ​ബി​യാ​ണ്. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ സ​ച്ചി​ന്‍ ബേ​ബി​യും കേ​ര​ള ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.32കാ​ര​നാ​യ സ​ച്ചി​ന്‍ ബേ​ബി 18 മ​ത്സ​ര​ങ്ങ​ള്‍ ഐ​പി​എ​ല്ലി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്. 137 റ​ണ്‍സും ര​ണ്ട് വി​ക്ക​റ്റു​മാ​ണ് സ​ച്ചി​ന്‍ നേ​ടി​യി​ട്ടു​ള്ള​ത്.  80 ടി20​ക​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള സ​ച്ചി​ന്‍ 26.76 ശ​രാ​ശ​രി​യി​ല്‍ 1499 റ​ണ്‍സും ഏ​ഴ് വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്. 72 ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ നി​ന്ന് 3251 റ​ണ്‍സും 72 ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ല്‍ നി​ന്ന് 2420 റ​ണ്‍സും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.  

മ​റ്റൊ​രു കേ​ര​ള താ​രം വി​ഷ്ണു വി​നോ​ദി​നെ ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സും സ്വ​ന്ത​മാ​ക്കി. 20 ല​ക്ഷം രൂ​പ അ​ടി​സ്ഥാ​ന വി​ല​യി​ലാ​ണ് ഡ​ല്‍ഹി വി​ഷ്ണു​വി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ​മാ​യാ​ണ് താ​ര​ത്തി​ന് ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഓ​ള്‍റൗ​ണ്ട​റാ​യ താ​രം വി​ഷ്ണു വി​നോ​ദ് 35 ടി20​യി​ല്‍ നി​ന്ന് 906 റ​ണ്‍സാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്.ഏ​ഴ് വ​ര്‍ഷ​ത്തി​ന് ശേ​ഷം കേ​ര​ള​ത്തി​നു​വേ​ണ്ടി ക​ളി​ച്ച് തി​രി​ച്ചെ​ത്തി​യ എ​സ് ശ്രീ​ശാ​ന്തി​ന് ഇ​ത്ത​വ​ണ ലേ​ല​ത്തി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല. അ​ന്തി​മ പ​ട്ടി​ക​യി​ല്‍ നി​ന്ന് താ​രം പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. 
മറ്റൊരു കേരള താരം ജലജ് സക്സേന 30 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സിനൊപ്പം ചേർന്നു. 


വാർത്തകൾ

Sign up for Newsletter



top