28
February 2021 - 12:56 pm IST

Download Our Mobile App

Hollywood

kim-divorce

കിം കർദാഷിയാൻ വിവാഹമോചിതയാകുന്നു

Published:20 February 2021

ഏറെ നാളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി കെയ്ൻ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് സൂചന.

പ്രശസ്ത മോഡൽ കിം കർദാഷിയാൻ വിവാഹമോചിതയാകുന്നു. ആറ് വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് റാപ്പ് സംഗീതജ്ഞനായ കെയ്ൻ വെസ്റ്റുമായി കിം കർദാഷിയാൻ വേർപിരിയുന്നത്. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ഏറെ നാളായി ഇരുവരും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലിനാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. നാല് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.

കുട്ടികളുടെ സംരക്ഷണ ചുമതല തുല്യ ഉത്തരവാദിത്തത്തിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2012 ലാണ് കിം കർദാഷിയനും കെയ്ൻ വെസ്റ്റും പ്രണയത്തിലായത്. രണ്ട് വർഷത്തിന് ശേഷം ഇരുവരും വിവാഹിതരായി. കിമ്മിന്‍റെ മൂന്നാം വിവാഹവും കെയ്നിന്‍റെ ആദ്യ വിവാഹവുമായിരുന്നു. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി കെയ്ൻ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് സൂചന.

കെയ്നിന്‍റെ തീരുമാനത്തെ കിം ശക്തമായി എതിർത്തിരുന്നു. കിമ്മും മാതാവും ചേർന്ന് തന്നെ മുറിയിലിട്ട് പൂട്ടാൻ ശ്രമിക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് കെയ്ൻ നിരവധി ട്വീറ്റുകൾ ഇട്ടിരുന്നു. പിന്നീട് കെയ്നിന്‍റെ മാനസികാരോഗ്യത്തെ കുറിച്ച് വിശദമായ കുറിപ്പാണ് കിം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കെയ്ൻ ബൈപ്പോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കിം തുറന്നു പറഞ്ഞിരുന്നു. 2000 ൽ പത്തൊമ്പതാമത്തെ വയസ്സിലാണ് കിം ആദ്യമായി വിവാഹിതയായത്.

സംഗീതജ്ഞനായ ഡാമൺ തോമസായിരുന്നു ആദ്യ ഭർത്താവ്. 2004 ൽ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം 2011 ൽ ബാസ്കറ്റ് ബോൾ താരമായ ഹംഫ്രീസുമായി വിവാഹം നടന്നു. എന്നാൽ മൂന്ന് മാസം മാത്രമായിരുന്നു ഈ ദാമ്പത്യം നീണ്ടു നിന്നത്. കെയ്നുമായുമായുള്ള ബന്ധത്തിൽ നാല് കുട്ടികളാണ് കിമ്മിനുള്ളത്. നോർത്ത് (7), സെയിന്‍റ്(5), ഷിക്കാഗോ(3), സാം(21 മാസം) എന്നിവരാണ് കുട്ടികൾ. കിമ്മിനൊപ്പമാണ് നാല് കുട്ടികളുമുള്ളത്.

അടുത്തിടെ ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞ കെയ്ൻ 21 ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. പ്രമുഖ അമെരിക്കൻ ടെലിവിഷൻ താരം കൂടിയാണ് കിം കർദാഷിയാൻ. 2015 - ലെ കണക്കുകൾ പ്രകാരം 5.3 കോടി അമെരിക്കൻ ഡോളർ വരുമാനമുള്ള കർദാഷിയാൻ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെലിവിഷൻ വ്യക്തിയാണ്.‌


വാർത്തകൾ

Sign up for Newsletter



top