Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2021 - 2:26 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Reviews

drsm

ജോർജുകുട്ടിയുടെ രണ്ടാം വരവ് ;ജീത്തുവിന്റെ ദൃശ്യ ചാരുത മികവ് പുലർത്തിയോ ?

Published:20 February 2021

ഇവിടെയാണ് ഒരു നല്ല ചിത്രം ജനിക്കുന്നതും .ആദ്യ പകുതി  കുറച്ചു വലിച്ചുനീട്ടൽ അനുഭവപെട്ടു ,എന്നാൽ രണ്ടാം പകുതി  പഴയ ദൃശ്യത്തിന്റെ അതെ ഊർജവും ശക്തിയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു .മുരളി ഗോപിയുടെ ശക്തമായ കഥാപാത്രം സിനിമയ്ക്ക് ആധികാരികത വരുത്തി .

 

വളരെ മികവോടു കൂടി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യ ചാരുതയാണ് ദൃശ്യം 2 .2013 -ൽ ഇതിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുമ്പോളും ഇനിഷ്യൽ കളക്ഷൻ കുറവായിരുന്നു .എന്നാൽ മൗത് പബ്ലിസിറ്റി കൊണ്ട് ചിത്രം നൂറിലേറെ ദിവസം ഓടി .ആദ്യഭാഗത്തിനേക്കാൾ മികവ് പുലർത്തിയോ രണ്ടാം ഭാഗം ,അല്ലെങ്കിൽ പുലർത്തുമോ ?ഇതായിരിക്കണം അണിയറ പ്രവർത്തകരുടെ മനസിലേക്ക് ഓടിയെത്തിയ ആദ്യ സംശയം .എന്നാൽ ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു ദൃശ്യം 2 .

വളരെ കൈ അടക്കത്തോടെ  ഇറക്കിയ ഒരു ചിത്രം .എന്നാൽ ആദ്യ ഭാഗത്തിന്റെ തിരക്കഥയുമായി വിലയിരുത്തുമ്പോൾ രണ്ടാം ഭാഗത്തിന്റെ തിരക്കഥ കുറച്ചു മോശമെന്നത് തുറന്നു സമ്മതിക്കാതിരിക്കാൻ വയ്യ .എന്നാൽ ഏകദേശം ആർകും ഊഹിക്കാൻ കഴിയാത്ത ഒരു നല്ല ഓപ്പണിങ്  ചിത്രത്തിന് ഉണ്ട് .പതിയെ അവരുടെ കുടുംബ കഥയിലെ മാറ്റങ്ങൾ അവതരിപ്പിക്കുന്നു സംവിധായകൻ .ഈ കാര്യത്തിൽ സംവിധായകൻ പൂർണമായും വിജയിച്ചു എന്ന് വേണം കരുതാൻ .

ഒരു ജീപ്പിൽ കറങ്ങിയിരുന്ന ജോർജ്കുട്ടി ഇന്ന് ഒരു   കാറിന്റെ ഉടമയാണ് .അതിലൂടെ തന്നെ  ഇത്ര വർഷങ്ങൾക്ക് ശേഷം ജോർജ്കുട്ടിയുടെ കുടുംബത്തിന് ഉണ്ടായ മാറ്റം ചിത്രം രസകരമായി തന്നെ അവതരിപ്പിക്കുന്നു .മാത്രവുമല്ല തന്റെ സ്വപ്നം ആയിരുന്ന തീയേറ്ററും തുടങ്ങി നമ്മുടെ ജോർജ്കുട്ടി .ഛായാഗ്രഹണം ആദ്യ ഭാഗത്തെ അനുസ്മരിപ്പിക്കുന്നത് തന്നെ .

ഇവിടെയാണ് ഒരു നല്ല ചിത്രം ജനിക്കുന്നതും .ആദ്യ പകുതി  കുറച്ചു വലിച്ചുനീട്ടൽ അനുഭവപെട്ടു ,എന്നാൽ രണ്ടാം പകുതി  പഴയ ദൃശ്യത്തിന്റെ അതെ ഊർജവും ശക്തിയും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു .മുരളി ഗോപിയുടെ ശക്തമായ കഥാപാത്രം സിനിമയ്ക്ക് ആധികാരികത വരുത്തി .കോമഡി സ്കിറ്റുകളിൽ തിളങ്ങിയവരെ കൊണ്ടുവന്നു ശക്തമായ റോളുകളിൽ അഭിനയിപ്പിക്കാൻ സംവിധായകൻ ജീത്തുവിന് നിഷ്പ്രയാസം സാധിച്ചു .സിദ്ധിഖിന്റെ  കഥാപാത്രം ആദ്യ ഭാഗത്തേക്കാൾ മികച്ചതാക്കാൻ ഈ മഹാ നടനു  കഴിഞ്ഞു ,അത് പോലെ തന്നെ  ആശ ശരത് .ചില സാങ്കല്പിക സ്സീനുകൾ' ഒഴിവാക്കാം എന്ന് തോന്നി .


എന്നാൽ ജോർജ്കുട്ടിയുടെ പഴയ ആ സൈക്കിൾ ചവിട്ടി ഉള്ള യാത്ര പ്രേക്ഷകർക്ക് കഥാപാത്രത്തെ കുറിച്ചുള്ള ആഴമായ പഠനത്തിന് ഉപകരിച്ചിരുന്നുവെങ്കിൽ ,ഇന്ന് ഒരു നല്ല കാറിനു ഉടമയായ ജോർജ്കുട്ടിയെ സങ്കൽപ്പിക്കാൻ കുറച്ചു പ്രയാസമായി തോന്നിയേക്കാം .എന്നാൽ ചുരുങ്ങിയ പരിമിതികളിൽ ചിത്രത്തിന് നല്ലൊരു രണ്ടാം ഭാഗം ഒരുക്കാൻ അണിയറ  പ്രവർത്തകർക്ക് സാധിച്ചു .ട്വിസ്റ്റുകൾ ഊഹിക്കാൻ കഴിയാത്ത വിധം പ്രേക്ഷകരെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നു ,എന്നത് ചിത്രത്തിന്റെ ഒരു മേന്മയാണ് .


എന്നിരുന്നാലും ദൃശ്യത്തിന്റെ ഒന്നാം ഭാഗത്ത് നായകൻ ചെയുന്ന കാര്യങ്ങൾ ലോജിക്കൽ ആണെങ്കിൽ ,രണ്ടാം ഭാഗം ചില സംഭവങ്ങൾ ലോജിക്കൽ ആയി തോന്നിയില്ല .ഒന്നാം ഭാഗത്തിലെ സംഗീതങ്ങൾ അതേ  പടി  ഉപയോഗിച്ചില്ലെങ്കിലും ,ആവശ്യം വേണ്ട സന്ദർഭങ്ങളിൽ അത് തിരക്കഥ ആവശ്യപെടുന്നത്  മൂലം ഉപയോഗിച്ചിട്ടുണ്ട്  .എന്തായാലും ലോക്കഡൗൺ പിരിമുറുക്കങ്ങൾക്ക് ഇടയിൽ കുടുംബസമേതം കാണാൻ കഴിയുന്ന ഒരു ചിത്രം തന്നെയാണ് ദൃശ്യം -2 .


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top