അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:21 February 2021
കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞിനാണ് കരീന ജന്മം നൽകിയത്. ഇന്നലെ രാത്രിയാണ് കരീനയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് താരദമ്പതികൾ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രണ്ടാമത്തെ കുഞ്ഞ് വരാൻ പോകുന്നതിന്റെ സന്തോഷം കരീനയും സെയ്ഫും ആരാധകരെ അറിയിച്ചത്. ഇരുവർക്കും തൈമൂർ എന്ന മകൻ കൂടിയുണ്ട്. 2012 ലാണ് ഇവർ വിവാഹിതരായത്. മുൻ ഭാര്യ അമൃത സിങ്ങിൽ സെയ്ഫ് അലി ഖാന് രണ്ട് മക്കൾ കൂടിയുണ്ട്. സാറ അലി ഖാനും ഇബ്രഹിം അലി ഖാനും.