28
February 2021 - 11:37 am IST

Download Our Mobile App

Flash News
Archives

Gulf

uae

യുഎഇയില്‍  2250 പേര്‍ക്ക് കൊവിഡ്  

Published:21 February 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,97,701 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. 2.91 കോടി കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

 

അബുദാബി: യുഎഇയില്‍ 17 പേര്‍ കൂടി  കൊവിഡ്  രോഗം ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . 2250 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ അതേസമയം  കൊവിഡ് ചികിത്സയിലായിരുന്ന 3684 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,97,701 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. 2.91 കോടി കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 3,70,425 ആണ്. ഇവരില്‍ 3,59,697 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിരിക്കുന്നത്.
 


വാർത്തകൾ

Sign up for Newsletter



top