അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:21 February 2021
കൊച്ചി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. നാസിക്കിലെ ലസൽഗാവ് മണ്ഡിയിൽ രണ്ട് ദിവസത്തിനിടെ ഉള്ളി വില ക്വിന്റലിന് 970 രൂപയാണ് കൂടിയത്. ഇതോടെ 3,600 രൂപയായിരുന്ന ഉള്ളി വില ശനിയാഴ്ച ക്വിന്റലിന് 4,250 മുതൽ 4,551 വരെയായി ഉയർന്നതായി വ്യാപാരികൾ പറയുന്നു. കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും മൂലമാണ് ഉള്ളി വില ക്രമാതീതമായി ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വേനൽകാലത്ത് വിവിധയിനം ഉള്ളികളാണ് ലസൽഗാവിൽ എത്താറുള്ളത്. അതുകൊണ്ട് തന്നെ വേനൽകാലത്ത് ഇവിടെ ഉള്ളി വില കൂടും. ക്വിന്റലിന് 4,250 മുതൽ 4,551 രൂപവരെ കൂടാറുണ്ട്. ഖാരിഫ് ഇനത്തിന് ക്വിന്റലിന് 3,870 രൂപയാണ് വില. ഖാരിഫ് വിളകളുടെ വിതരണം കുറഞ്ഞതാണ് ഇതിന് കാരണം. അതേസമയം ഈ ഇടയ്ക്കായി മികച്ച ഗുണനിലവാരമുള്ള വിളകളാണ് വിപണിയിലെത്തുന്നതെന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞവർഷം 1955ലെ അവശ്യ ചരക്ക് നിയമത്തിൽ പാർലമെന്റ് ഭേദഗതി വരുത്തിയിരുന്നു. ഇതുപ്രകാരം ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരു, പയർവർഗങ്ങൾ എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉള്ളി കയറ്റി അയക്കുന്നത്. ഇവിടങ്ങളിൽ വില കൂടുന്നത് മറ്റ് സംസ്ഥാനങ്ങളേയും സാരമായി ബാധിക്കും. കേരളത്തിലും ഇവിടെ നിന്നൊക്കെ തന്നെയാണ് ഉള്ളി എത്തിക്കുന്നത്.
സംസ്ഥാനത്തും ഉള്ളി വില വർധിച്ചിരിക്കുകയാണ്. ഒരു കിലോ ഉള്ളിയ്ക്ക് 110 മുതൽ 120 രൂപ വരെയാണ് മൊത്ത വില. പ്രതികൂല കാലാവസ്ഥയും വിളവെടുക്കാൻ വൈകുന്നതുമാണ് വിപണിയിൽ ഉള്ളി വില ഉയരാൻ കാരണം. കുറച്ച് ദിവസത്തേക്ക് ഉള്ളി വില ഉയർന്ന നിരക്കിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്ര കൂടാതെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും ഉള്ളി എത്തിക്കുന്നത്.