അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:21 February 2021
കൊച്ചി: ലോറി വാടക കുത്തനെ കൂടുന്നു. ജനുവരി മുതല്‍ ഫെബ്രുവരി രണ്ടാഴ്ചയ്ക്കിടെ വാടകയില്‍ ഉണ്ടായിരിക്കുന്നത് 12-13 ശതമാനം വര്‍ധന. ഇതില്‍ പകുതിയും വര്‍ധിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലും. ഇന്ധനവിലയിലെ വര്‍ധന, കൂടിയ ടയര്‍ വില, കാര്‍ഗോയുടെ ലഭ്യത കൂടിയത് എന്നിവയൊക്കെ വാടക കൂടാന്‍ കാരണമായി.
ഇന്ധനവിലയെ വ്യാപകമായി പഴിക്കുന്നതിനിടെയാണ് ടയറിന്റെ വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന. ടയര്‍ കമ്പനികള്‍ ഡിസ്കൗണ്ടുകള്‍ പിന്‍വലിച്ചതോടെ 3000 മുതല്‍ 3500 രൂപ വരെ അധികമായി നല്‍കേണ്ട സ്ഥിതിയാണ്. ഡീസലിന്റെയും ടയറിന്റെയും വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനയ്ക്ക് വാടക കൂട്ടിയാണ് ലോറി ഉടമകള്‍ പരിഹാരം കണ്ടിരിക്കുന്നത്. തണുപ്പ് കാലമായതിനാല്‍ പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും കൊണ്ടുപോകുന്നതില്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. മാത്രമല്ല, ഓട്ടൊമൊബൈല്‍ കമ്പനികള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉത്പാദകര്‍, എഫ്എംസിജി കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോയും കൂടിയിട്ടുണ്ട്. എഫ്എംസിജി കാര്‍ഗോയുടെ കാര്യത്തില്‍ 5-6 ശതമാനവും സിമന്റ്, സ്റ്റീല്‍ കാര്‍ഗോ 5-10 ശതമാനവുമാണ് ഈയിടെ കൂടിയിരിക്കുന്നത്.
ഡല്‍ഹി- മുംബൈ-ഡല്‍ഹി യാത്രയ്ക്ക് 2019 ജനുവരി-ഡിസംബര്‍ കാലയളവില്‍ ശരാശരി 86,400 രൂപയാണ് ഈടാക്കിയിരുന്നത്. 2021 ജനുവരി ആയപ്പോഴേക്കും അത് 1,18,200 രൂപയായി വര്‍ധിച്ചു. ഫെബ്രുവരി ഒന്ന് ആയപ്പോള്‍ വാടക 1,25,300 രൂപയായി. ഫെബ്രുവരി 16ലെ കണക്കനുസരിച്ച് 1.31 ലക്ഷം രൂപയാണ്. ഡല്‍ഹി-ചെന്നൈ-ഡല്‍ഹി യാത്രയ്ക്ക് 2019ല്‍ 1,17,900 രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് 1,27,700 രൂപയും ഫെബ്രുവരി ഒന്നിന് 1,37,900 രൂപയും ഫെബ്രുവരി 16ന് 1.44 ലക്ഷം രൂപയുമായി.