അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:21 February 2021
കൊച്ചി: വിനോദ സഞ്ചാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും മേശപ്പെട്ട വര്‍ഷമായിരുന്നു 2020 എന്ന് ഐക്യരാഷ്ട്ര വിനോദസഞ്ചാര സംഘടനയുടെ (യുഎൻഡബ്ല്യുടിഒ) വിലയിരുത്തല്‍. 2021 ജനുവരി 28ന് പുറത്തിറക്കിയ യുഎൻഡബ്ല്യുടിഒയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തില്‍ സഞ്ചാരികളുടെ വരവിന്റെ എണ്ണത്തില്‍ 74 ശതമാനം കുറവാണ് ലോകമാകെ രേഖപ്പെടുത്തിയത്. 2019മായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിലെ മൊത്തം ഡെസ്റ്റിനേഷനുകളിലായി 100 കോടി സഞ്ചാരികള്‍ കുറഞ്ഞു. ആഗോളതലത്തിലെ ഈ തകര്‍ച്ചയുണ്ടാക്കിയ വരുമാന നഷ്ടം 1.3 ലക്ഷം കോടി ഡോളറാണെന്നും കണക്കാക്കപ്പെടുന്നു. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 11 മടങ്ങാണ് 2020ലെ വരുമാന നഷ്ടം. വിനോദസഞ്ചാര മേഖലയുമായി പ്രത്യക്ഷത്തില്‍ നേരിട്ടു ബന്ധമുള്ള 100-120 ദശലക്ഷം തൊഴിലുകള്‍ അപകടാവസ്ഥയിലാണ്.
വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനെക്കുറിച്ച് യുഎൻഡബ്ല്യുടിഒ വിദഗ്ധരുടെ പാനല്‍ സമ്മിശ്രമായ വീക്ഷണമാണ് പുലര്‍ത്തുന്നത്. പാനലിലെ 45 ശതമാനം പേര് 2020മായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഭേദമായിരിക്കുമെന്ന് അഭിപ്രായപ്പെടുമ്പോള്‍ 25 ശതമാനം ഇപ്പോഴത്തെ സ്ഥിതി തുടരുമെന്ന വീക്ഷണം പുലര്‍ത്തുന്നവരാണ്. എന്നാല്‍ 30 ശതമാനം പേര് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുമെന്ന അഭിപ്രായം പുലര്‍ത്തുന്നു. ഇപ്പോഴത്തെ പ്രതികരണമനുസരിച്ച് 50 ശതമാനം പേരും കരുതുന്നത് തിരിച്ചുവരവ് 2022ല്‍ മാത്രമാവും എന്നാണ്. കഴിഞ്ഞ കൊല്ലം ഒക്റ്റോബറില്‍ 21 ശതമാനം പേര് മാത്രമായിരുന്നു അത്തരമമൊരു നിലപാട് പുലര്‍ത്തിയവര്‍. തിരിച്ചുവരവ് എപ്പോഴായാലും തുറന്ന പ്രദേശങ്ങളെയും, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള സഞ്ചാരങ്ങള്‍ക്കും പ്രാമുഖ്യം ലഭിക്കുമെന്നാണ് യുഎൻഡബ്ല്യുടിഒ വിദഗ്ധരുടെ വീക്ഷണം.
കൊവിഡിന് മുമ്പുള്ള കാലത്തെ സ്ഥിതി 2023നു ശേഷമായിരിക്കും പുനസ്ഥാപിക്കുകയെന്നാണ് യുഎൻഡബ്ല്യുടിഒ വിദഗ്ധര്‍ വിലയിരുത്തുന്നത്. മഹാമാരിക്ക് മുമ്പുള്ള 2019ലെ അവസ്ഥയില്‍ എത്തുന്നതിന് രണ്ടര മുതല്‍ നാലു വര്‍ഷം വരെ എടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് അവരുടെ വിലയിരുത്തല്‍. ഏഷ്യ-പസിഫിക് മേഖലയാണ് സഞ്ചാരികളുടെ വരവിന്റെ കാര്യത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ പ്രദേശം. 300 ദശലക്ഷത്തിന്റെ കുറവാണ് 2020ല്‍ ഈ പ്രദേശം രേഖപ്പെടുത്തിയത്. മിഡില്‍ ഈസ്റ്റും, ആഫ്രിക്കയും 75 ശതമാനം കുറവും, യൂറോപ്പ് 70 ശതമാനം കുറവും വരവില്‍ രേഖപ്പെടുത്തി.
മഹാമാരിയുടെ സ്വഭാവം ഇപ്പോഴും പൂര്‍ണമായും വ്യക്തമല്ലാത്ത സാഹചര്യത്തില്‍ പല രാജ്യങ്ങളും കൂടുതല്‍ കര്‍ക്കശമായ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവണത നിലനില്‍ക്കുന്നതിനാല്‍ ആഗോളതലത്തില്‍ യാത്ര പഴയ രീതിയില്‍ പുനരാരംഭിക്കുന്നതിന് ഇപ്പോഴും തടസങ്ങള്‍ നേരിടുന്നു. നിര്‍ബന്ധ വൈറസ് പരിശോധന, ക്വാറന്റൈന്, ചില രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തന്നെ അടക്കുന്ന പ്രവണത തുടങ്ങിയവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്.
കൊവിഡ് വാക്സിനേഷന് കൂടുതല്‍ മേഖലകളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതോടെ ആഗോളതലത്തില്‍ യാത്രയും, സഞ്ചാരങ്ങളും കൂടുതല്‍ അനായാസമവുമെന്നാണ് യുഎൻഡബ്ല്യുടിഒ വിദഗ്ധരുടെ പ്രത്യാശ. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ നയകര്‍ത്താക്കള്‍ ബിസിനസ് പ്ലാനുകള്‍ക്ക് രൂപം കൊടുക്കുമ്പോള്‍ ആഗോളതലത്തിലെ ഈ ട്രെന്‍ഡുകള്‍ കൂടി കണക്കിലെടുക്കേണ്ടി വരും.