അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:21 February 2021
മുംബൈ: തുടർച്ചയായ അഞ്ചാം മാസവും ജിയോയേക്കാൾ കൂടുതൽ വരിക്കാരെ ചേര്‍ത്ത് എയര്‍ടെൽ. 2020ലെ ഡിസംബര്‍ വരെയുള്ള അഞ്ച് മാസങ്ങളിലാണ് എയര്‍ടെല്ലിന്റെ ഈ മുന്നേറ്റം. ടെലികോം വിപണിയിൽ മുന്നിലുള്ള ജിയോയേക്കാൾ ഇപ്പോൾ പുതിയ വരിക്കാര്‍ എയര്‍ടെല്ലിനാണ്. വൊഡഫോൺ ഐഡിയയിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ വിട്ടുപോകുന്നതും എയര്‍ടെല്ലിന് ഗുണമായി.
എയർടെൽ 4.05 ദശലക്ഷം വയർലെസ് വരിക്കാരെ നേടി. ജിയോയുടെ പുതിയ വരിക്കാര്‍ 0.47 ദശലക്ഷമാണ്. അതേസമയം വി യ്ക്ക് വീണ്ടും 5.7 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു. ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) നൽകുന്ന വിവരങ്ങൾ അനുസരിച്ചാണിത്. എയർടെല്ലിന്റെ ഡിസംബറിലെ മൊബൈൽ ഡേറ്റ ഉപയോക്താക്കളുടെ എണ്ണം 338.70 ദശലക്ഷമായി കുറഞ്ഞു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 408.77 ദശലക്ഷമായി ഉയർന്നു. നഷ്ടത്തിലായ വി യുടെ ഉപയോക്തൃ അടിത്തറ 284.25 ദശലക്ഷമായി കുറഞ്ഞു. ജിയോയിൽ ഏകദേശം 41.1 കോടി ഉപയോക്താക്കളാണുള്ളത്.
എയർടെല്ലിന് 30.79 കോടി ഉപഭോക്താക്കളും. വി യ്ക്ക് 26.9 കോടി ഉപഭോക്താക്കളാണുള്ളത്. ടെലികോം വിപണി വിഹിതത്തിൽ എയർടെല്ലും ജിയോയുമാണ് മുന്നിൽ. കമ്പനികളടെ ഉപഭോക്തൃ വിപണി വിഹിതം 29.36 ശതമാനം 35.43 ശതമാനം എന്നിങ്ങനെയാണ്. അതേസമയം വി യുടെ വിഹിതം മുൻമാസത്തെ അപേക്ഷിച്ച് 24.64 ശതമാനമായി കുറഞ്ഞു.