അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:22 February 2021
ഇടുക്കി: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ഥിനി രേഷ്മ (17) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണി (അനു-28)ന്റെ കുറ്റസമ്മത കുറിപ്പ് കണ്ടെത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പ്രതി കൃത്യം ചെയ്തെന്നാണ് സൂചന. അനുവും മരിച്ച പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് അനു കത്തില്‍ എഴുതിയിരിക്കുന്നത്. അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടകവീട്ടില്‍ നിന്നുമാണ് പൊലീസിന് കത്ത് ലഭിച്ചത്.
കൊല നടത്തി ജീവനൊടുക്കുമെന്നും അനു കത്തിൽ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബൈസണ്‍വാലി സ്വദേശിനിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൗസിന് അടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നെഞ്ചിലേറ്റ കുത്താണ് മരണകാരണം. സംഭവ ദിവസം വൈകുന്നേരം രേഷ്മയെ അനു സ്കൂളില്‍നിന്നും വിളിച്ചുകൊണ്ട് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
അനുവും മരിച്ച പെൺകുട്ടിയും ബന്ധുക്കളാണ്. രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രേഷ്മയുടെ സംസ്കാര ചടങ്ങുകൾ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടിൽ നടത്തി.