അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:22 February 2021
ഭോപ്പാൽ :മധ്യപ്രദേശിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് ദിവസമാണ് പെൺകുട്ടിയെ തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒരു അധ്യാപകൻ, പ്രാദേശിക ബിജെപി നേതാവ് എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. ബിജെപി ജൈത്പൂർ മണ്ഡലം പ്രസിഡന്റ് വിജയ് ത്രിപാഠി, അധ്യാപകനായ രാജേശ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവർ പീഡനശേഷം കുട്ടിയെ വീടിന്റെ പരിസരത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ഇവർക്കെതിരെ ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), 376 ഡി (കൂട്ട ബലാത്സംഗം) പ്രകാരം കേസെടുത്തിട്ടുണ്ട്. അക്രമികൾ നിലവിൽ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.