28
February 2021 - 11:59 am IST

Download Our Mobile App

Crime

murder1

ദൃശ്യം മോഡൽ കൊല; യുവതിയുടെ മൃതദേഹത്തിനൊപ്പം നായയുടെ ശരീരവും

Published:22 February 2021

മാതാപിതാക്കൾക്ക് മകളുമായി ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്നാണ് ഫെബ്രുവരി ഒന്നിന് മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്.

ഭോപ്പാൽ: മധ്യപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകത്തിന്‍റെ ചുരുളഴിച്ച് പൊലീസ്. യുവതിയെ കൊലപ്പെടുത്തി തുറസായ സ്ഥലത്ത് കുഴിച്ചുമൂടിയ കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മൊബൈൽ ലോക്കേഷന്‍റെ അടിസ്ഥാനത്തിലാണ് പ്രതി അശുതോഷ് ത്രിപാദിയെ പൊലീസ് പിടികൂടിയത്. മാസങ്ങളായി കാണാതായ 24കാരിയുടെ മൃതദേഹം വെളിമ്പ്രദേശത്ത് നിന്ന് കണ്ടെടുത്തതാണ് കേസിന് തുമ്പായത്.

ത്രിപാദിയുടെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വിഭ കെവത്തിന്‍റേതാണ് മൃതദേഹം എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ കാണാനില്ലെന്ന് കാണിച്ച് ആഴ്ചകൾക്ക് മുൻപ് പൊലീസിന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഡിസംബർ 14നാണ് യുവതിയെ അവസാനമായി കണ്ടത്. വീട്ടിൽ തിരികെ എത്താതിരുന്നതിനെ തുടർന്ന് വിഭയുടെ മാതാപിതാക്കൾ അശുതോഷിനോട് ചോദിച്ചു. വിഭ തന്നെ വിട്ടുപോയതായും ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയെന്നുമാണ് അശുതോഷ് നൽകിയ മറുപടി.

മാതാപിതാക്കൾക്ക് മകളുമായി ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്നാണ് ഫെബ്രുവരി ഒന്നിന് മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. അതിനിടെ സംശയം തോന്നിയ പൊലീസ് ത്രിപാദിയെ ചോദ്യം ചെയ്തു. വിഭ എവിടെ പോയെന്ന് അറിയില്ല എന്നായിരുന്നു മറുപടി. എന്നാൽ യുവതിയെ കാണാതായ ദിവസം ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നതാണ് കേസിന് തുമ്പായത്.

തുടർന്ന് ത്രിപാദിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തി. വിഭയുമായി അടുപ്പത്തിലായിരുന്നു അശുതോഷ്. അതിനിടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം യുവതി ശല്യം ചെയ്യാൻ തുടങ്ങി. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞതായി പൊലീസ് പറയുന്നു. യുവതിയെ കഴുത്തുഞെരിച്ചാണ് കൊന്നത്.

സംശയം തോന്നാതിരിക്കാൻ പട്ടിയുടെ ശവശരീരത്തോടൊപ്പമാണ് വിഭയുടെ മൃതദേഹം കുഴിച്ചിട്ടത്. പട്ടിയുടെ ശവശരീരം എങ്ങനെ ലഭിച്ചു, കൃത്യത്തിൽ  വേറെ ആളുകൾക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.


വാർത്തകൾ

Sign up for Newsletter



top