അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:22 February 2021
ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2021-ൽ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന് ആദരം. ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് പുരസ്കാരം നൽകിയാണ് സുശാന്തിനെ ആദരിച്ചത്. ഈ നേട്ടത്തിലേക്കുള്ള വഴിയിൽ നിങ്ങൾ കാണിച്ച സമർപ്പണം ആഘോഷിക്കുന്നു.
ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടിയ അന്തരിച്ച സുശാന്ത് സിംഗ് രജ്പുത്തിനെ അഭിനന്ദിക്കുന്നു, എന്ന് കുറിച്ചാണ് ഫിലിം ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ അവാർഡ് പ്രഖ്യാപിച്ചത്.
2008ൽ കിസ് ദേശ് മെൻ ഹെ മെരാ ദിൽ എന്ന ടിവി ഷോയിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട സുശാന്ത് സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി. 2013ൽ കായ് പോ ചേ എന്ന സിനിമയിലൂടെയാണ് നടന്റെ ബോളിവുഡ് അരങ്ങേറ്റം.
Tags :