അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:23 February 2021
കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ വിവാദത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് നടൻ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് നടൻ ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇതു പിന്നീട് വിവാദമാകുകയായിരുന്നു.മറ്റൊരു ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നു.
അത് മനസിലാക്കാതെയാണ് സലിം പ്രതികരണം നടത്തിയത്. സംഭവത്തിൽ രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. ചെയ്യാത്ത തെറ്റിനാണ് താൻ പഴി കേൾക്കേണ്ടി വന്നത്. വൻ അപവാദ പ്രചരണങ്ങൾ ഉണ്ടായെന്നും കമൽ പറഞ്ഞു.