Published:23 February 2021
കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കൂടി. 480 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 35,080 രൂപയായി. 60 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4385 രൂപയായി. നാലു ദിവസത്തിനിടെ 680 രൂപയാണ് ഉയർന്നത്.
വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. പവന് 34,400 രൂപയായിരുന്നു വില. ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.