അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:23 February 2021
തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന വിലയിരുത്തലിൽ കേരളത്തിൽ പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തി .നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 838 പ്രശ്നബാധിത ബൂത്തുകളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ചേർന്നേക്കും . കേരളത്തില്‍ 25 ശതമാനത്തില്‍ അധികം വോട്ടുകള്‍ ഒരേ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന 359 പോളിംഗ് ബൂത്തുകളുണ്ട്. കള്ളവോട്ട് അടക്കമുള്ള ക്രമക്കേടുകള്‍ നടക്കുന്ന 838 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇവയെല്ലാം കര്‍ശന നിരീക്ഷണത്തിലാക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ളത്.