28
February 2021 - 12:06 pm IST

Download Our Mobile App

National

നരസിംഹ റാവുവിന്‍റെ മകൾ തെലങ്കാന ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് മത്സരിക്കുന്നു

Published:23 February 2021

ടിആർ‌എസ് പാർലമെന്‍ററി പാർട്ടി നേതാവ് കെ. കേശവ റാവു ഉൾപ്പെടെ നേതാക്കൾക്കൊപ്പമെത്തിയാണ് വാണി പത്രിക സമർപ്പിച്ചത്.

ഹൈദരാബാദ്: തെലങ്കാന ലെജിസ്ലേറ്റിവ് കൗൺസിലിന്‍റെ മഹബൂബ്നഗർ ബിരുദ മണ്ഡലത്തിൽ സ്ഥാനാർഥിയായി മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്‍റെ മകൾ എസ്. വാണിദേവി നാമനിർദേശ പത്രിക സമർപ്പിച്ചു. ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്ര സമിതിയുടെ സ്ഥാനാർഥിയാണു വാണി.

ടിആർ‌എസ് പാർലമെന്‍ററി പാർട്ടി നേതാവ് കെ. കേശവ റാവു ഉൾപ്പെടെ നേതാക്കൾക്കൊപ്പമെത്തിയാണ് വാണി പത്രിക സമർപ്പിച്ചത്. നിലവിലുള്ള എംഎൽസിയും ബിജെപി സ്ഥാനാർഥിയുമായ എൻ. രാമചന്ദ്രറാവുവും ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. മാർച്ച് 14നാണ് തെരഞ്ഞെടുപ്പ്.


വാർത്തകൾ

Sign up for Newsletter



top