അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:23 February 2021
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഡോളി എന്നയാളുടെ ചായക്കടയില്‍ എപ്പോഴും വലിയ തിരക്കാണ്. ചായ കുടിക്കാന്‍ മാത്രമല്ല ചായയടിയുടെ സ്റ്റൈല്‍ കൂടി കാണാനാണ് ആളുകള്‍ ഇവിടെ എത്താറ്. ഡോളിയുടെ രജനീകാന്ത് സ്റ്റൈല്‍ ചായ തയാറാക്കല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഫെയ്സ്ബുക്കില്‍ സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന പേജിലൂടെയാണ് ഡോളിയുടെ വീഡിയോ പ്രചരിക്കുന്നത്. ഏറെ ഇഷ്ടമുള്ള രജനീകാന്തില്‍ നിന്ന് കടമെടുത്തതാണ് ഈ സ്റ്റൈല്‍ എന്നാണ് ഡോളി പറയുന്നത്.
ഡോളി ചായ ഉണ്ടാക്കുന്നും നല്‍കുന്നതും കാണാന്‍ തന്നെ രസമാണ്. വളരെ ഉയരത്തില്‍ നിന്ന് ചായപാത്രത്തിലേയ്ക്ക് പാല് ഒഴിക്കുന്നതും ഒരു തുള്ളി പോലും പുറത്തു പോകാതെ അതിവേഗം ഗ്ലാസുകളിലേയ്ക്ക് പകരുന്നതും ചായ കുടിക്കാനെത്തുന്നവരെ അതിശയിപ്പിക്കുന്നതാണ്.
കൂടാതെ കാശ് നല്‍കാനും ബാക്കി വാങ്ങാനും സിഗരറ്റിന് തീകൊളുത്താനുമൊക്കെ ഉണ്ട് ഈ രജനീ സ്റ്റൈല്‍. ഇരുപത് വര്‍ഷമായി ഡോളി ഇവിടെ ചായക്കട നടത്തുന്നു.