28
February 2021 - 1:22 pm IST

Download Our Mobile App

National

arrest

ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് അടക്കം രണ്ട് പേര്‍  കൂടി അറസ്റ്റിലായി

Published:23 February 2021

ജമ്മു കശ്മീര്‍ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.


ന്യൂഡൽഹി :റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് അടക്കം രണ്ട് പേര്‍  കൂടി അറസ്റ്റിലായി . ജമ്മു കശ്മീരില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്ന പ്രധാന പ്രതി നടന്‍ ദീപ് സിദ്ദുവിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. 


ജമ്മു കശ്മീര്‍ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.ചെങ്കോട്ട സംഘര്‍ഷത്തില്‍ സജീവ പങ്കാളികള്‍ ആയിരുന്നുവെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം. 


വാർത്തകൾ

Sign up for Newsletter



top