അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
Published:23 February 2021
കോൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമുൽ എംപിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിയെ സിബിഐ സംഘം വസതിയിലെത്തി ചോദ്യം ചെയ്യുന്നു. കൽക്കരി കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ടാണിത്. ഇന്നു രാവിലെ 11 മുതൽ ചോദ്യം ചെയ്യലിനു തയാറാണെന്ന് നേരത്തേ രുജിര സിബിഐയെ അറിയിച്ചിരുന്നു. സിബിഐ സംഘം എത്തുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി മമത ബാനർജി ഹരീഷ് മുഖർജി റോഡിലുള്ള അനന്തരവന്റെ വസതിയിലെത്തിയിരുന്നു. കുറച്ചു സമയം അവിടെ തങ്ങിയ ശേഷം മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു.
രുജിരയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ സിബിഐ സംഘം തേടിയിട്ടുണ്ടെന്നാണു സൂചന. കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണം ഈ അക്കൗണ്ടിലേക്കു വന്നിട്ടുണ്ടെന്ന സംശയമാണ് സിബിഐ തീർക്കാൻ ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ. രുജിരയുടെ സഹോദരി മേനക ഗംഭീറിനെയും ഇന്നലെ ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. ഇഎം ബൈപാസിലുള്ള മേനകയുടെ വസതിയിൽ രണ്ടു വനിതാ ഓഫിസർമാരാണ് ഇന്നലെ എത്തിയതും മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതും.
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന ഭരണകക്ഷിയുടെ പ്രമുഖ നേതാവിനെ തന്നെ സിബിഐ ലക്ഷ്യമിടുന്നു എന്ന ആരോപണം രാഷ്ട്രീയ പോരാട്ടത്തിനു ചൂടു വർധിപ്പിക്കുന്നുണ്ട്. "" ഞങ്ങൾ തോക്കിനു മുന്നിൽ നിന്നിട്ടുള്ളവരാണ്. പൂച്ചകളെയും എലികളെയും കണ്ടാൽ പേടിക്കില്ല''- കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങിൽ മമത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
മുഷ്ടി ചുരുട്ടിയതുകൊണ്ടോ ജയിലിലിടുമെന്നു ഭീഷണിപ്പെടുത്തിയതു കൊണ്ടോ ഭയപ്പെടുന്നവരല്ല ഞങ്ങൾ. ജീവനുള്ളിടത്തോളം കാലം ഞാൻ കീഴടങ്ങില്ല. ഞങ്ങളുടെ നട്ടെല്ലു തകർക്കാൻ നിങ്ങൾക്കാവില്ല''- മമത പറയുന്നു. എന്നാൽ, നിയമം നിയമത്തിന്റെ വഴി പോകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.