കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:23 February 2021
ഭാരതീയ ആത്മീയ ഗുരുവായിരുന്ന ആചാര്യ ഓഷോ രജനീഷിന്റെ ജീവിതം സിനിമയാകുന്നു. ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന് റിതേഷ് എസ്.കുമാര്‍ ആണ്. ഓഷോയുടെ ദര്‍ശനങ്ങളും യഥാര്‍ത്ഥ ജീവിതത്തിലെ ചില സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. ലൈംഗികതയിലൂടെ ആത്മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം.
ഇന്ത്യയിലും അമേരിക്കയിലുമായി ഓഷോ സ്ഥാപിച്ച നിരവധി ആശ്രമങ്ങളിലൂടെയാണ് തന്റെ പുതിയ കണ്ടെത്തുലുകളെ ജനങ്ങളിലേയ്ക്ക് എത്തിച്ചത്. പ്രശസ്ത സിനിമ ടെലിവിഷന്‍ താരമായ എം.പി രവി കിഷന് ആണ് ഓഷോ ആയി അഭിനയിക്കുന്നത്. “ഒരുപാട് അനുയായികളെ സൃഷ്ട്ടിച്ച ഒരു മഹത് വ്യക്തിത്വം ആണ് ഓഷോ രജനീഷ്, അദ്ദേഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ലോകം മുഴുവന്‍ ആ ദര്‍ശനങ്ങള്‍ പ്രചരിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ അനവധി പുസ്തകങ്ങള്‍ ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു ഉത്തരവാദിതമാണ് എനിക്ക് നിറവേറ്റാനുള്ളത്" ഒരു പ്രമുഖ ഇംഗ്ലിഷ് പത്രത്തിന് നല്കിയ പ്രതികരണത്തില്‍ രവി കിഷന് പറഞ്ഞു. എന്നാല്‍ അമീര്‍ ഖാന് ഓഷോ രജനീഷ് ആയി എത്തുന്ന മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും നേരത്തെ വന്നിരുന്നു. ഓഷോ രജനീഷിന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള മാ ആനന്ദ് ഷീല എന്ന യുവതിയായി ആലിയ ഭട്ടും എത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.