കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:23 February 2021
ഷാരൂഖ് ഖാന് നായകനാകുന്ന പുതിയ ചിത്രത്തില്‍ തപ്സി പന്നു നായികയാകുന്നു. തൊട്ടാതെല്ലാം പൊന്നാക്കിയ ബോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍ രാജ് കുമാര്‍ ഹിറാനിയാണ് ചിത്രത്തിന്റെ സംവിധായകന്. ആക്ഷേപഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സോഷ്യല്‍ ഡ്രാമയാണ് ചിത്രം. പഞ്ചാബില്‍ നിന്ന് കാനഡയിലേയ്ക്ക് പോകുന്ന ഒരു യുവാവായാണ് ഷാരൂഖ് ചിത്രത്തിലെത്തുന്നത്. ഇതാദ്യമായിട്ടാണ് ഷാരൂഖ് ഖാനും തപ്സി പന്നുവും ഒന്നിക്കുന്നത്.
ജര്‍മ്മന്‍ ക്ലാസിക് ആയ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കായ ലൂപ്പ് ലപേട്ട എന്ന ചിത്രത്തിലാണ് തപ്സി ഇപ്പോള്‍ അഭിനയിക്കുന്നത്. അതേസമയം തപ്സി പന്നുവിന്റെ മറ്റൊരു ചിത്രമായ 'രശ്മി റോക്കറ്റ്' ഉടന്‍ പ്രദര്‍ശനത്തിന് എത്തും. കായിക താരമായിട്ടാണ് ചിത്രത്തില്‍ തപ്സി എത്തുന്നത്. തപ്സി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ത്രില്ലര്‍ ചിത്രം 'ഹസീന ദില്‍രൂപ' ഉടന്‍ റിലീസ് ചെയ്യും. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മിതാലി രാജിന്റെ ജീവിതത്തെ ആസ്പദ്മക്കി ഒരുക്കുന്ന ബയോപിക് ആയ 'സബാഷ് മിത്തു' എന്ന ചിത്രവും തപ്സി പന്നുവിന്റെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നാണ്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്' എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാങ് ബാങ്, വാര് എന്നീ ചിത്രങ്ങളുടെ സംവിധായകന് ആണ് സിദ്ധാര്‍ഥ് ആനന്ദ്. ദീപിക പദുകോണും ജോണ്‍ എബ്രാഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകന് ആറ്റ്ലീയ്ക്കു വേണ്ടിയും ഇതിനോടകം ഷാരൂഖ് ഡേറ്റ് നല്‍കിയിട്ടുണ്ട്. സംഘി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പോലീസ് ഓഫീസര്‍, ഗ്യാങ്സ്റ്റര്‍ എന്നീ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഈ ചിത്രത്തിലെത്തുന്നത്.