അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:23 February 2021
ന്യൂഡൽഹി :കോവിഡ് മഹാമാരിക്ക് സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഭാവിയിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ ലോകം നമ്മെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു .ആരോഗ്യ മേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യ മേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചു.'ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു'-മോദി ഓർമിപ്പിച്ചു .ആരോഗ്യമേഖല കാണിച്ച ഉന്മേഷത്തിനും കണ്ടെത്തലുകള്‍ക്കും പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു .