കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:23 February 2021
നടി കങ്കണ റണൗട്ട് ഹോട്ടൽ വ്യവസായ രംഗത്തേയ്ക്കും കടന്നു. ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ റെസ്റ്റോറന്റിനും കോഫിഷോപ്പിനും നടി തുടക്കമിട്ടു. തന്റെ പുതിയ സംരംഭം ആരംഭിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അറിയുന്നതിന് കങ്കണ റണൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തന്റെ സ്വപ്നമാണ് യാഥാർഥ്യമായതെന്ന് കങ്കണ പ്രതികരിച്ചു. സിനിമയ്ക്ക് പുറമേ ഭക്ഷണത്തോടും തനിക്ക് അഭിനിവേശമാണ്.
സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമായത്. ചിത്രങ്ങൾക്ക് പുറമേ നിങ്ങളുമായി അടുക്കാൻ മറ്റൊരു മാർഗം കൂടി. മണാലിയിൽ എഫ്എൻബി ഇൻഡസ്ട്രി ഒരു ചെറിയ തുടക്കം മാത്രമാണ്. തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി- കങ്കണ ട്വീറ്റ് ചെയ്തു. മുൻപ് പുതിയ സംരംഭത്തെ കുറിച്ച് കങ്കണ സൂചന നൽകിയിരുന്നു. ധാക്കാദ് ആണ് കങ്കണയുടെ വരാനിരിക്കുന്ന പുതിയ ചിത്രം.
Sharing my new venture my dream with you all,something which will bring us closer,other than movies my other passion food, taking baby steps in to FnB industry,building my first cafe and restaurant in Manali, thanks to my terrific team dreaming of something spectacular. Thankspic.twitter.com/AJT0NVPAV2
— Kangana Ranaut (@KanganaTeam) February 23, 2021