തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്
Published:24 February 2021
ലോസ് ആഞ്ചലസ്: ഗോൾഫ് ഇതിഹാസ താരം ടൈഗർ വുഡ്സിന് കാർ അപകടത്തിൽ ഗുരുതര പരുക്ക്. അദ്ദേഹത്തിന്റെ എസ്യുവി മീഡിയനിൽ ഇടിച്ച് താഴ്ചയിലേക്കു മറിയുകയായിരുന്നു. ലോസ് ആഞ്ചലസിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്. വിൻഡ്ഷീൽഡിനിടയിലൂടെയാണ് ഗോൾഫിലെ സൂപ്പർ സ്റ്റാറിനെ പുറത്തെടുത്തത്. കാലിൽ കാര്യമായ ഒടിവുകളുള്ള അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അപകടമുണ്ടാകുമ്പോൾ കാറിൽ വുഡ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. മീഡിയനിൽ തട്ടി രണ്ടു ലൈനുകൾ ക്രോസ് ചെയ്താണ് പലകുറി മറിഞ്ഞുരുണ്ട് താഴ്ചയിലേക്കു പതിച്ചത്. അപകടത്തിൽ മറ്റു കാറുകൾ ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ. വുഡ്സ് തന്നെ അപകടവിവരം അറിയിച്ചതനുസരിച്ച് അഗ്നിശമന സേനയും രക്ഷാപ്രവർത്തകരുമെത്തി. എയർ ബാഗ് ശരിയായി പ്രവർത്തിച്ചതാണ് വുഡ്സിന്റെ ജീവൻ രക്ഷിച്ചതെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.