കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:24 February 2021
മലപ്പുറം :പതിനാലുകാരിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച കേസിൽ പോക്സോ നിയമ പ്രകാരം രണ്ട് പേര് അറസ്റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം. സമൂഹ മാധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാള്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിക്കുകയായിരുന്നു.
ലോക്ക് ഡൗണിന് മുന്‍പാണ് പെണ്‍കുട്ടിയെ സമൂഹ മാധ്യമം വഴി യുവാവ് പരിചയപ്പെട്ടത്. ശേഷം മയക്ക് മരുന്ന് നല്കി നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ഇടയില്‍ ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടിക്ക് വീട്ടുകാര്‍ അറിയാതെ യുവാവ് വീട്ടിലും മയക്ക് മരുന്ന് എത്തിച്ചു കൊടുത്തു. നാട്ടുകാരാണ് സംഭവം ചൈൽഡ് ലൈനിൽ അറിയിച്ചത് .