21
April 2021 - 8:33 pm IST

Download Our Mobile App

Flash News
Archives

National

nirav

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും; ലണ്ടൻ കോടതി അപേക്ഷ അംഗീകരിച്ചു

Published:25 February 2021

ഇ​ന്ത്യ ന​ൽ​കി​യ ജ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. വെ​സ്റ്റ് മി​നി​സ്റ്റ​ർ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ നീ​ര​വ് മോ​ദി ശ്ര​മി​ച്ചു​വെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

ല​ണ്ട​ൻ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട നീ​ര​വ് മോ​ദി​യെ കൈ​മാ​റാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​പേ​ക്ഷ ല​ണ്ട​നി​ലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​ന്ത്യ ന​ൽ​കി​യ ജ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. വെ​സ്റ്റ് മി​നി​സ്റ്റ​ർ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ നീ​ര​വ് മോ​ദി ശ്ര​മി​ച്ചു​വെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

നാ​ടു​ക​ട​ത്തി​യാ​ല്‍ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്ന മോ​ദി​യു​ടെ വാ​ദം ത​ള്ളി​യ കോ​ട​തി, മോ​ദി​ക്ക് ഇ​ന്ത്യ​യി​ൽ നീ​തി ല​ഭി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന മോ​ദി​യു​ടെ വാ​ദ​വും കോ​ട​തി ത​ള്ളി. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് വ്യാ​ജ ക​ത്തു​ക​ൾ സൃ​ഷ്ടി​ച്ച് സ്വ​ന്തം ക​മ്പ​നി​ക​ളി​ലേ​ക്ക് പ​ണം ത​ട്ടി​യെ​ന്നാ​ണ് നീ​ര​വ് മോ​ദി​ക്കെ​തി​രാ​യ കേ​സ്.

നീ​ര​വ് മോ​ദി​യും ബ​ന്ധു​വാ​യ മെ​ഹു​ൽ ചോ​ക്സി​യും ചേ​ർ​ന്ന് 14,000 ത്തോ​ളം കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​യെ​ന്ന് സി​ബി​ഐ യു​കെ കോ​ട​തി​യി​ൽ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞു. കുറ്റവാളികളെ നാട്ടിലെത്തിക്കുമെന്ന ജനങ്ങൾ‌ നൽകിയ വാക്ക് പാലിച്ചെന്ന് കോടതി ഉത്തരവിന് പിന്നാലെ ബിജെപി നേതൃത്വം പ്രതികരിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top