21
April 2021 - 8:43 pm IST

Download Our Mobile App

Flash News
Archives

National

marriage

ഇന്ത്യൻ പാരമ്പര്യത്തിൽ പരിഗണിക്കാനാവില്ല; സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രം

Published:25 February 2021

ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വവർ​ഗ വിവാഹത്തെ സർക്കാർ എതിർത്തത്. ഹിന്ദു വിവാഹ നിയമത്തിന്‍റെ പിരിധിയിൽ സ്വവർഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

ന്യൂഡൽഹി: സ്വവർ​ഗ വിവാഹ​ത്തെ എതിർത്ത് കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വവർ​ഗ വിവാഹത്തെ സർക്കാർ എതിർത്തത്. ഹിന്ദു വിവാഹ നിയമത്തിന്‍റെ പിരിധിയിൽ സ്വവർഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിങ്ങനെയുള്ള ഇന്ത്യൻ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല. സ്വവർഗ വിവാഹം മൗലിക അവകാശമായും ഹർജിക്കാർക്ക് അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.

വിവിധ മത വിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ വിവാഹ നിയമങ്ങൾ പാർലമെന്‍റ് രൂപകൽപ്പന ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഒരു പുരുഷന്‍റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണ് ഈ നിയമങ്ങൾ. മതപരമായ അനുമതി വഴി നിയമപരമായ അനുമതി നൽകുന്നു.

ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപെടൽ രാജ്യത്തെ വ്യക്തി നിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പൂർണമായും തകർക്കുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി കോടതി ഏപ്രിലിൽ വീണ്ടും പരിഗണിക്കും.

 


വാർത്തകൾ

Sign up for Newsletter



top